കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നതിന് 50700 പേര്‍ക്കെതിരേ നടപടിയെടുത്ത് അബുദാബി

  • By Desk
Google Oneindia Malayalam News

അബൂദാബി: അനുവദിക്കപ്പെട്ടതല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നതിന് അബൂദാബിയില്‍ 50700 പേര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം നടപടിയെടുത്തതായി പോലിസ് അറിയിച്ചു. പ്രത്യേകമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹമാണ് പിഴയീടാക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ നിയമം തെറ്റിച്ച് റോഡ് മുറിച്ചു കടക്കുന്നവരുടെ എണ്ണം 21 ശതമാനം വര്‍ധിച്ചതായും പോലിസ് വ്യക്തമാക്കി.

പാകിസ്താനില്‍ തരംഗം സൃഷ്ടിച്ച് ഹിന്ദു യുവതി; കൃഷ്ണകുമാരി കോലി, എന്താണ് ഇവള്‍ ചെയ്തത്...?പാകിസ്താനില്‍ തരംഗം സൃഷ്ടിച്ച് ഹിന്ദു യുവതി; കൃഷ്ണകുമാരി കോലി, എന്താണ് ഇവള്‍ ചെയ്തത്...?

ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ക്കെതിരേ നടപടി കര്‍ശശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ അവര്‍ക്കായി ഒരുക്കിയിട്ടുള്ള അടിപ്പാതകള്‍, നടപ്പാലങ്ങള്‍, സീബ്രാ ക്രോസിംഗുകള്‍ എന്നിവയിലൂടെ മാത്രമേ മുറിച്ചുകടക്കാന്‍ പാടുള്ളൂ എന്നും അബൂദബി പൊലീസ് നിര്‍ദേശം നല്‍കി.

abudabi

പാടില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറച്ചുകടക്കുന്നതിനെ തുടര്‍ന്നുണ്ടാവുന്ന വാഹനാപകടങ്ങളും മരണങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ പോലിസ് തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതു കാരണം 50 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിനും അതിന്റെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി ചിലയിടങ്ങളില്‍ സിവിലിയന്‍ വേഷത്തിലെത്തുന്ന പോലിസ് നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നവരെ പിടികൂടി ഫൈന്‍ അടപ്പിക്കുക പതിവാണ്.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടോ ടെക്‌സ്റ്റ് ചെയ്തുകൊണ്ടോ റോഡ് മുറിച്ചുകടക്കുന്നതും വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കുമെന്നും പോലിസ് അറിയിച്ചു. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിന് സീബ്രാ ലൈനുകള്‍ക്കു സമീപം കൃത്യമായി വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. ഇവിടെ കാല്‍നടക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്ത വാഹന ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം പിഴയീടാക്കും. കൂടാതെ, അവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ആളുകള്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനില്‍ വാഹനം നിര്‍ത്തിയാല്‍ 400 ദിര്‍ഹമാണ് പിഴയെന്നും പോലിസ് വ്യക്തമാക്കി.

13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത

വിസാ അപേക്ഷകളിൽ നിരന്തരം തെറ്റുകൾ ആവർത്തിക്കുന്ന ടൈപ്പിംങ് സെൻററുകളുടെ അപേക്ഷകൾ സ്വീകരിക്കില്ലവിസാ അപേക്ഷകളിൽ നിരന്തരം തെറ്റുകൾ ആവർത്തിക്കുന്ന ടൈപ്പിംങ് സെൻററുകളുടെ അപേക്ഷകൾ സ്വീകരിക്കില്ല

English summary
Almost 50,700 Abu Dhabi residents were fined for crossing the roads from non-designated areas last year, the police announced on Saturday. According to authorities, jaywalking increased by 21 per cent last year as compared to the previous year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X