കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി സജീവമാകുന്നു, രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സാധാരണനിലയിലേക്ക്, വിപണിയും ടൂറിസവും ആരംഭിക്കും

Google Oneindia Malayalam News

ദുബായ്: കോവിഡിനെ തുടര്‍ന്ന് നിശ്ചലമായ മേഖലയെ സജീവമാക്കാന്‍ അബുദാബി. വിപണി സജീവമാക്കാനാണ് ആദ്യം ഒരുങ്ങുന്നത്. ടൂറിസം. സാംസ്‌കാരിക മേഖലയും വിനോദ മേഖലയും പിന്നാലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കോവിഡിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡില്‍ നിന്ന് ക്രമേണ രക്ഷപ്പെട്ട് വരികയാണ് അബുദാബി. എല്ലാ പ്രവര്‍ത്തനങ്ങളും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പറഞ്ഞു.

1

കോവിഡ് പ്രതിരോധത്തിനായും വിപണിയിലെ അടക്കം സാഹചര്യം എന്താണെന്ന് അറിയിക്കുന്നതിനും രൂപീകരിച്ച കമ്മിറ്റിയാണിത്. അബുദാബിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടത് യുഎഇയ്ക്കും കൂടി അത്യാവശ്യമാണ്. കോവിഡിനെതിരെയുള്ള മുന്നറിയിപ്പുകളും പ്രതിരോധ മാര്‍ഗങ്ങളും വിജയകരമായി നടപ്പാക്കിയതിനെ തുടര്‍ന്നാണ് എല്ലാ പ്രവര്‍ത്തികളും ആരംഭിക്കാന്‍ തീരുമാനിച്ചത്. കോവിഡ് കേസുകള്‍ കുറഞ്ഞതും ആശ്വാസമായെന്ന് അധികൃതര്‍ പറയുന്നു.

അതേസമയം നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞാലും മുന്‍കരുതലുകള്‍ എല്ലാവരും പാലിക്കണമെന്നാണ് നിര്‍ദേശം. ഇതുവരെയുള്ള പ്രതിരോധ നടപടികള്‍ പിന്നോട്ട് പോവരുതെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ ഇനിയും നടപടികള്‍ എടുക്കുമെന്ന് കമ്മിറ്റി പറഞ്ഞു. കോവിഡ് കേസുകള്‍ ട്രേസ് ചെയ്യുന്നതും ടെസ്റ്റിംഗുകള്‍ വര്‍ധിപ്പിക്കുന്നത് ആരോഗ്യ മേഖലയിലെ അധികൃതരുടെ പരിഗണനയിലുണ്ട്. എല്ലാ പൗരന്‍മാര്‍ക്കും ഈ അവസരത്തില്‍ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനും ഇവര്‍ ശ്രമിക്കും.

നേരത്തെ മാര്‍ച്ചില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചപ്പോള്‍ തന്നെ അബുദാബി ശക്തമായ നടപടികള്‍ എടുക്കാന്‍ ആരംഭിച്ചിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി. ആളുകള്‍ കൂട്ടം കൂടുന്നതും നിരോധിച്ചിരുന്നു. സെപ്റ്റംബര്‍ മുമ്പ് ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ അപ്പോഴും തുടര്‍ന്നിരുന്നു. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും നിര്‍ബന്ധമായിരുന്നു. അതേസമയം യുഎഇയില്‍ പള്ളികള്‍ തുറന്നുപ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

English summary
abu dhabi will allow all activities in two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X