അബുദാബിയിൽ കോവിഡ് പിടിമുറുക്കുന്നു; ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ പുതുക്കി; നിയമങ്ങൾ ഇങ്ങനെ
അബുദാബിയിൽ കോവിഡ് പിടിമുറുക്കുന്നു; ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ പുതുക്കി; നിയമങ്ങൾ ഇങ്ങനെ
അബുദാബി: കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിയമങ്ങൾ പുതുക്കുന്നു. ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങളാണ് പുതുക്കിയത്. അബുദാബി പബ്ലിക് ഹെൽത്ത് സെന്റാണ് നിയമങ്ങൾ പുറത്തിറക്കിയത്.
പുതുക്കിയ നിയമങ്ങൾ ഇപ്രകാരം ;-
ആദ്യ പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം ഇടത്തരം മുതൽ ഗുരുതര രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള പ്രൈം അസസ്‌മെന്റ് സെന്ററിലേക്ക് പോകണം എന്നതാണ് പുതുക്കിയതിലെ ആദ്യ നിർദ്ദേശം. പി സി ആർ പരിശോധനാ ഫലം പോസിറ്റീവായവർ ഏറ്റവും അടുത്തുള്ള സേഹ ഡ്രൈവ് - ത്രൂ സ്ക്രീനിങ് കേന്ദ്രത്തിൽ എത്തി പുനഃപരിശോധന നടത്തണം.

പി സി ആർ പരിശോധനാ ഫലം പോസിറ്റീവായവർ ഏറ്റവും അടുത്തുള്ള സേഹ ഡ്രൈവ് - ത്രൂ സ്ക്രീനിങ് കേന്ദ്രത്തിൽ എത്തി പുനഃപരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ 24 മണിക്കൂറിനു ശേഷം വീണ്ടും പി സി ആർ എടുത്ത് ഫലം നെഗറ്റീവ് ആണെങ്കിൽ സാധാരണ നിലയിൽ തന്നെ തുടരാൻ സാധിക്കും. എന്നാൽ, തുടർച്ചയായ രണ്ടാം ടെസ്റ്റിലും കോവിഡ് ഫലം പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീൻ സൗകര്യമുള്ളവർക്ക് വീട്ടിൽ കഴിയാൻ നിർദ്ദേശത്തിൽ പറയുന്നു.

അല്ലാത്തവരെ പൊതു ക്വാറന്റീനിലേക്ക് മാറ്റും. ഗുരുതര ലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും മാറ്റും. ക്വാറന്റീനിൽ കഴിയുന്നവർ അവസാനത്തെ 2 ദിവസം ദിവസങ്ങളിലെ പരിശോധനയിൽ നെഗറ്റീവ് ആകണം. അല്ലെങ്കിൽ 10 ദിവസത്തെ ക്വാറന്റീൻ കാലയളവിൽ അവസാന 3 ദിവസം രോഗമില്ലാതെ പൂർത്തിയാക്കണം എന്നതാണ് പുതിയ നിർദ്ദേശങ്ങൾ,

അതേ സമയം, യു എ ഇ യില്‍ ഇന്ന് 2,515 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 862 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും മന്ത്രാലയം അറിയിച്ചു.

എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയിൽ 3,71,384 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,69,608 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,47,715 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,169 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 19,724 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.അതേസമയം, ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 176 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 44 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 3,06,008 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,532 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,117 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.2 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 14 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Recommended Video

രാജ്യത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും എന്തെങ്കിലും പാർശ്വഫലങ്ങളോ ഗുരുതരമായ സങ്കീർണതകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നിർദിഷ്‍ട വാക്സിൻ ഡോസുകൾ പൂർത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications