കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയിൽ ഇനി പോലീസ് നിർദ്ദേശങ്ങൾ മലയാളത്തിലും, നന്ദി പറഞ്ഞ് പ്രവാസികൾ

Google Oneindia Malayalam News

Recommended Video

cmsvideo
മലയാളികൾക്കായി അബുദാബി പോലീസിന്റെ പുതിയ ഐഡിയ | Oneindia Malayalam

അബുദാബി: സാമൂഹിക മാധ്യമങ്ങളിൽ അബുദാബി പോലീസ് ഇനി മലയാളത്തിലും വിവരങ്ങൾ പങ്കുവയ്ക്കും. അബുദാബി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, അക്കൗണ്ടുകളിലാണ് പൊതു ജനങ്ങൾക്കായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മലയാളത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

സമൂഹമാധ്യമങ്ങളിലൂടെ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ഇതുവരെ അബുദാബി പോലീസ് നിർദ്ദേശങ്ങളും മുൻകരുതലുകളും നൽകി വന്നത്. ഇതിന‌് പുറമെയാണ് മലയാളത്തിലും നിർദ്ദേശം നൽകാൻ തീരുമാനമായത്.

ട്രാഫിക് നിർദ്ദേശങ്ങൾ

ട്രാഫിക് നിർദ്ദേശങ്ങൾ

വാഹനം ഓടിക്കുന്നവർ അശ്രദ്ധകൊണ്ട് വിളിച്ചു വരുത്തുന്ന അപകടങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്താനായി പങ്കുവെച്ച പോസ്റ്റിലാണ് അബുദാബി പോലീസ് ആദ്യമായി മലയാളം ഉപയോഗിച്ചത്. വാഹനാപകടങ്ങളുടെ പ്രധാനകാരണം പെട്ടന്നുള്ള ദിശാ മാറ്റമാണെന്ന് പോസ്റ്റിൽ പറയുന്നു.

സുരക്ഷ ഉറപ്പാക്കാൻ

സുരക്ഷ ഉറപ്പാക്കാൻ

അബുദാബിയിലെ ട്രാഫിക്‌ സുരക്ഷ കമ്മിറ്റിയുമായി സഹകരിച്ചു ഡ്രൈവര്‍മാരുടെയും റോഡ്‌ ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് സദാ സന്നദ്ധരാണെന്നും. പെട്ടെന്നുള്ള ദിശ മാറ്റം ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമാകുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും, തങ്ങളുടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമായ എല്ലാ കാരണങ്ങളും ഒഴിവാക്കണമെന്നും അബുദാബി പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കാത്തവരെ തിരിച്ചറിയാനും ശിക്ഷിക്കുവാനും സ്മാർട്ട് സിസ്റ്റം നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം നിയമ ലംഘകര്‍ക്ക് ആർട്ടിക്കിൾ 29 പ്രകാരം 1000 ദിര്‍ഹം പിഴയും 4 ട്രാഫിക് പോയിൻറുകളും ചുമത്തുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

 മലയാളികൾക്ക് ആശ്വാസം

മലയാളികൾക്ക് ആശ്വാസം

അബുദാബിയിലെ ലക്ഷക്കണക്കിന് വരുന്ന മലയാളികൾക്ക് ഇതിലൂടെ പോലീസ് നൽകുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. നേരത്തെ ജുമൈറയിലെ സ്മാർട്ട് പോലീസ് സ്റ്റേഷനുകളിലെ കിയോസ്കുകളിൽ മലയാള ഭാഷയിലും സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. പൊലീസ് സേവനങ്ങൾക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ സ്മാർട്ട് ഡിജിറ്റൽ പോലീസ് സ്റ്റേഷൻ ആണ് ദുബായ് ജുമൈറയിലേത്.

 നന്ദി പറഞ്ഞ് മലയാളികൾ

നന്ദി പറഞ്ഞ് മലയാളികൾ

ജാഗ്രതാ നിർദ്ദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളുമെല്ലാം മലയാളത്തിൽ‌ നൽകാനുള്ള അബുദാബി പോലീസിന്റെ തീരുമാനത്തിന് നന്ദി പറഞ്ഞ് നിരവധി മലയാളികളും രംഗത്തെത്തി. മലയാളത്തിലുള്ള പോസ്റ്റിന് ചുവടെ മലയാളത്തിൽ തന്നെ നിരവധി പേരാണ് നന്ദി അറിയിച്ചത്. ചിലർ മലയാളത്തിൽ തന്നെ നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്ററ്

അബുദാബി പോലീസ് മലയാളത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

അയോധ്യ പ്രശ്നം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ? മുൻകാല സംഭവങ്ങൾ തെളിയിക്കുന്നത്അയോധ്യ പ്രശ്നം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ? മുൻകാല സംഭവങ്ങൾ തെളിയിക്കുന്നത്

English summary
abudabi police started to use malayalam in social media pages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X