Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് കാണാന്‍ ഖത്തറിലെത്തി.. ഇന്ത്യക്കാരന് യുഎഇ ബിഗ് ടിക്കറ്റില്‍ 10 ലക്ഷം ദിര്‍ഹം സമ്മാനം

അബുദാബി: യു എ ഇ ബിഗ് ടിക്കറ്റില്‍ വീണ്ടും ഇന്ത്യക്കാരന് ഭാഗ്യം. യു എ ഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് ഖത്തര്‍ ലോകകപ്പ് കാണാന്‍ പോയപ്പോഴാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന യു എ ഇ ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം അതായത് ഏകദേശം രണ്ട് കോടിയിലേറെ രൂപയാണ് ഇന്ത്യക്കാരനായ ഹരി ജയറാമിന് ലഭിച്ചിരിക്കുന്നത്.

യു എ ഇയില്‍ എട്ട് വര്‍ഷത്തിലേറെയായി ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുകയാണ് ഹരി ജയറാം. നറുക്കെടുപ്പ് സമയത്ത് ലോകകപ്പ് കാണാനായി ഖത്തറിലേക്ക് എത്തിയതായിരുന്നു ഹരി ജയറാം. അതിനിടെ ആണ് ബിഗ് ടിക്കറ്റ് അധികൃതര്‍ ഹരി ജയറാമിനെ വിളിച്ച് സമ്മാന വിവരം അറിയിച്ചത്.

1

കഴിഞ്ഞ ഒന്നര വര്‍ഷമായി രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട് ഹരി ജയറാം. സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ് എന്നും 30 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് ലഭിക്കുമെന്നാണ് ഇനി പ്രതീക്ഷ എന്നും ഹരി ജയറാം കൂട്ടിച്ചേര്‍ത്തു. ഈ മാസം പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 3-ന് 30 ദശലക്ഷം ദര്‍ഹം സമ്മാനമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരം സ്വയമേവ ലഭിക്കും.

2

കഴിഞ്ഞയാഴ്ച യു എ ഇയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യക്കാരിക്കായിരുന്നു സമ്മാനം ലഭിച്ചത്. ഭര്‍ത്താവിനെ കാണാനെത്തിയ വര്‍ഷ ഗുന്‍ഡയ്ക്കായിരുന്നു പ്രതിവാര സമ്മാനം നേടിയത്. സോഷ്യല്‍ മീഡിയയിലൂടെ ആണ് വര്‍ഷ ഗുന്‍ഡ ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടറിഞ്ഞത്. പിന്നീട് ഭര്‍ത്താവിനൊപ്പം യു എ ഇയിലെത്തി വര്‍ഷ ടിക്കറ്റ് എടുത്ത ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു.

3

ഭര്‍ത്താവ് നിലവില്‍ യു എ ഇയില്‍ ആണ് ജോലി ചെയ്യുന്നത്. ഓണ്‍ലൈനായോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും ഇന്‍-സ്റ്റോര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ വാങ്ങാം.

4

നവംബര്‍ മാസത്തില്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് സ്വയം തെരഞ്ഞെടുക്കപ്പെടും. അതില്‍ ഒരു വിജയിക്ക് എല്ലാ ആഴ്ചയും 1 ദശലക്ഷം ദിര്‍ഹം ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+