റഷ്യയിലേക്ക് പ്രവേശനം സൗഹൃദ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രം; വിസ നിയന്ത്രണം ഏര്‍പ്പെടുത്തി പുടിന്‍
മോസ്‌കോ: റഷ്യയുമായി സൗഹൃദപരമായ ബന്ധം കാത്ത് സൂക്ഷിക്കാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ ഒപ്പ് വച്ചു. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് , ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായും നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് , ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ് എന്നിവരുമായും ലളിതമാക്കിയ വിസ നടപടികള്‍ റഷ്യന്‍ ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവച്ചു .
യുണൈറ്റഡ് സ്റ്റേറ്റ്‌സ് , കാനഡ , ബ്രിട്ടന്‍ , യൂറോപ്യന്‍ യൂണിയന്‍ സ്റ്റേറ്റുകള്‍, യുക്രെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള സൗഹൃദപരമല്ലാത്ത രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ മാസം റഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. അതേസമയം, റഷ്യന്‍ സൈന്യം യുക്രെയിനില്‍ നടത്തിയ ക്രൂരതയുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവന്നിരുന്നു. യുക്രെയിന്‍ നഗരത്തിന്റെ വഴിയരികില്‍ മൃതദേഹങ്ങല്‍ ചിതറിക്കിടക്കുന്ന നിലയിലാണുള്ളത്. തലസ്ഥാന നഗരമായ കീവ് പിടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും അതിക്രൂരമായ നടപടികള്‍ അരങ്ങേറിയത്.

യുദ്ധകാലത്തെ സ്വാഭാവിക ധാരണകള്‍ എല്ലാം തന്നെ കാറ്റില്‍പ്പറത്തി നിഷ്ഠൂരമായ ക്രൂരകൃത്യങ്ങളാണ് റഷ്യ നടത്തിയത്. കീവില്‍ മാത്രം നിരപരാധിതളായ നിരവധി സാധാരണക്കാരെയാണ് റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയത്.
ഇതോടെ ലോകരാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. റഷ്യ നടത്തിയത് വംശഹത്യയാണെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് ആരോപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജി 7 രാജ്യങ്ങളോട് യുക്രെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും യാതൊരു പീഡനവും യുക്രെയിന്‍ ജനത നേരിടേണ്ടി വന്നിട്ടില്ലെന്നാണ് റഷ്യ ആരോപിക്കുന്നത്. യുക്രെയിനിലെ ജനതയ്ക്ക് ഒട്ടേറെ സഹായങ്ങളും മരുന്നുകളും ഭക്ഷ്യ വസ്തുക്കളും നല്‍കിയതായി റഷ്യ പറയുന്നു.
എന്നാല്‍ റഷ്യന്‍ സൈന്യം ബൂച്ചയിലെത്തിയ സമയത്ത് പുരുഷന്മാരെ താമസ സ്ഥലങ്ങളില്‍ നിന്ന് കൂട്ടത്തോടെ പിടിച്ചുകൊണ്ടു പോയെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇവിടെയുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടു. റഷ്യന്‍ സൈന്യം കൊണ്ടുപോയ ഭര്‍ത്താക്കന്മാരെ വഴിയരികില്‍ മരിച്ചുകിടക്കുന്നതായി സ്ത്രീകള്‍ മാധ്യമസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഇടം കണ്ണ് തുളച്ചാണ് വെടിയേറ്റതെന്നും ഒരു സ്ത്രീ പറഞ്ഞു. കൂടാതെ റഷ്യന്‍ സേന പിന്‍വാങ്ങുന്ന മേഖലകളില്‍ കുഴി ബോംബുകള്‍ വിതറുന്നെന്ന വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. യുക്രെയിന്‍ പ്രസിഡന്റാണ് ഈ ആരോപണം ഉന്നയിച്ചത്.












Click it and Unblock the Notifications