ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം;ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടത്തിൽ ചികിത്സയിലായിരുന്നു മലപ്പുറം സ്വദേശി മരിച്ചു.ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. നിരവധി മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവർ ദുബായ് റാശിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇന്നലെ അര്‍ധരാത്രിയോടെ കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. ബിന്‍ഹൈദര്‍ ബില്‍ഡിങിൽ 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടാകുകയായിരുന്നു. പിന്നാലെ തന്നെ വലിയ പൊട്ടിത്തെറിയും ഉണ്ടായി.മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.

നിലവിൽ റാശിദ് ആശുപത്രിയിൽ 5 പേരും എന്‍ എം സി ആശുപത്രിയില്‍ നാലുപേരും ചികില്‍സയില്‍ കഴിയുന്നുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു. അപകടത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications