വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഷോണ്‍ ലൂക്ക് ഗൊദാര്‍ദ് അന്തരിച്ചു
പാരിസ്: ഫ്രഞ്ച് സിനിമയിലെ നവതരംഗത്തിന്റെ സ്രഷ്ടാക്കളിലൊരാളായ വിഖ്യാത സംവിധായകന്‍ ഷോണ്‍ ലൂക്ക് ഗൊദാര്‍ദ് അന്തരിച്ചു. അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ഫ്രഞ്ച് ദിനപത്രമായ ലിബറേഷനാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വളരെ പുരോഗമനപരവും രാഷ്ട്രീയപരവുമായ സിനിമകള്‍ കൊണ്ട് ലോകത്തെ ആകെ അമ്പരപ്പിക്കാന്‍ ഗൊദാര്‍ദിന് സാധിച്ചിരുന്നു.
തന്റെ തലമുറയിലെ ഏറ്റവും മികച്ച സംവിധായകന്‍ എന്ന പേരെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.സംവിധാനത്തിന്റെ ഒരു സര്‍വകലാശാല തന്നെയെന്നും ഗൊദാര്‍ദ് അറിയപ്പെട്ടു. ബ്രത്‌ലെസ് എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1960ലായിരുന്നു ഈ ചിത്രം ലോക ചലച്ചിത്ര വേദിയിലേക്ക് എത്തിയത്.

IMAGE COURTESY: INDIAN EXPRESS.COM
പാരീസ് 1930ലായിരുന്നു ഗൊദാര്‍ദിന്റെ ജനനം. സ്വിറ്റ്‌സര്‍ലന്‍ഡിലെ നിയോണിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1949ല്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പാരീസില്‍ തിരിച്ചെത്തുകയായിരുന്നു. നഗരത്തിലെ സിനിമ ക്ലബിലെ യുവ നിരൂപകരുടെ സംഘത്തില്‍ അദ്ദേഹം അഭയം കണ്ടെത്തുകയായിരുന്നു.
അവിടെ നിന്നാണ് സിനിമ മാഗസിനുകള്‍ക്ക് വേണ്ടി ഗൊദാര്‍ദ് എഴുതാന്‍ ആരംഭിച്ചത്. 1960കളിലെ ലോകോത്തര സൃഷ്ടികളുടെ പേരില്‍ അദ്ദേഹം വിവാദത്തില്‍ വരെ ചാടിയിട്ടുണ്ട്. ലെ പെറ്റിറ്റ് സോള്‍ഡാറ്റ് എന്ന ചിത്രം നിരോധിക്കപ്പെട്ടിരുന്നു. ഗൊദാര്‍ദിന്റെ ഭാര്യയായ അന്ന കരീനയുടെ കൂടെയാണ് ഗൊദാര്‍ദിന്റെ മികച്ച സൃഷ്ടികള്‍ പിറന്നിരിക്കുന്നത്.












Click it and Unblock the Notifications