കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച: പണികൊടുത്തത് ആക്സസ് ടോക്കണ്‍, 5 കോടി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു!

  • By Desk
Google Oneindia Malayalam News

കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്‍ വന്‍ സുരക്ഷാ വീഴ്ച. ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച മുതലെടുത്ത് ഹാക്കര്‍മാര്‍ 50 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈവശപ്പെടുത്തിയെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് ഫേസ്ബുക്കിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഹാക്കര്‍മാരുടെ ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് ഫേസ്ബുക്ക് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

<strong>സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ല</strong>സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ല

 വ്യൂ ആസ് ഫീച്ചര്‍

വ്യൂ ആസ് ഫീച്ചര്‍

ഫേസ്ബുക്കിന് സുരക്ഷാ വീഴ്ചയുള്ളതായി ചൊവ്വാഴ്ചയാണ് ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ 3% ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഫീച്ചറിലെ കോഡിംഗില്‍ വന്ന സുരക്ഷാ വീഴ്ചയാണ് ഹാക്കര്‍മാരെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടില്‍ എത്തിച്ചത്. വ്യൂ ആസ് എന്ന ഫീച്ചറാണ് സുരക്ഷാ വീഴ്ചയ്കക് പിന്നിലെന്നും ഫേസ്ബുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പ്രൊ‍ഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡ‍ന്റ് ഗയ് റോസന്‍ ബ്ലോഗ് പോസ്റ്റിലൂടെയാണ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അറിയിച്ചത്. ഫേസ്ബുക്ക് അക്കൗണ്ട് ഉടമയക്ക് തന്റെ അക്കൗണ്ട് മറ്റുള്ളവര്‍ എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ സഹായിക്കുന്ന ഫീച്ചറാണ് വ്യൂ ആസ് ഫീച്ചര്‍. എന്നാല്‍ ഏതെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തതായി അറിവില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

 ഫേസ്ബുക്ക് ആക്സസ് ടോക്കണ്‍

ഫേസ്ബുക്ക് ആക്സസ് ടോക്കണ്‍

ഫേസ്ബുക്ക് ഏത് സമയത്തും ലോഗിന്‍ ചെയ്തിരിക്കുന്ന വിധത്തില്‍ സെറ്റ് ചെയ്തിട്ടുള്ള സംവിധാനമാണ് ഫേസ്ബുക്ക് ടോക്കണ്‍ ആക്സസ്. ഓരോ തവണയും ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ലോഗിന്‍ ചെയ്യുന്നതിലുള്ള സമയനഷ്ടം പരിഹരിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. ഫേസ്ബുക്ക് ആക്സസ് ടോക്കണ്‍ സ്വന്തമായതോടെ കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുകയും ചെയ്തുു. അ‍ഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡിജിറ്റല്‍ കീയാണ് ഇതോടെ ഹാക്കര്‍മാര്‍ക്ക് കൈവശപ്പെടുത്താന്‍ കഴിഞ്ഞത്. ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയിലെ 270 കോടി ഉപയോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.

 പ്രശ്നം പരിഹരിച്ചു

പ്രശ്നം പരിഹരിച്ചു


ഫേസ്ബുക്കില്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ച കമ്പനി പരിഹരിച്ചെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്തെത്തി. ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് സുക്കര്‍ബര്‍ഗ്ഗിന്റെ വെളിപ്പെടുത്തല്‍. പ്രശ്നം നേരിട്ട വ്യൂ ആസ് എന്ന പ്രൈവസി ഫീച്ചര്‍ നീക്കം ചെയ്തെന്നും സുക്കര്‍ബര്‍ഗ് കുറിച്ചു. ഹാക്കിംഗ് ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നാല് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കമ്പനി ലോഗ് ഔട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ പരിശോധനകള്‍ക്ക് മാത്രം താല്‍ക്കാലികമായി എടുത്ത് നീക്കിയ വ്യൂ ആസ് ഫീച്ചര്‍ പുനഃസ്ഥാപിക്കുകയുള്ളൂ എന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് കൂട്ടമായി അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ചെയ്തതോടെ പാസ് വേര്‍ഡ് നഷ്ടമായവര്‍ക്ക് ഫേസ്ബുക്ക് ഹെല്‍പ്പ് ലൈനിന്റെ സഹായത്തോടെ അവ വീണ്ടെടുക്കാന്‍ തിരിച്ചെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

English summary
Accounts of 50 million users affected due to security breach: Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X