കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഇന്ത്യയിലൊരു ആക്രമണമുണ്ടായാല്‍ അടങ്ങിയിരിക്കില്ല; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി യുഎസ്

Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് | Oneindia Malayalam

വാഷിംങ്ടണ്‍: രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയുള്‍പ്പടേയുള്ള ലോകരാജ്യങ്ങള്‍ പതിറ്റാണ്ടുകളായി പാകിസ്താനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇന്നുവരേയം സ്വീകര്യമായ ഒരു നടപടിയും ഇക്കാര്യത്തില്‍ പാകിസ്താന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

<strong>മുരളീധരനെ പിന്തുണച്ചതിന് വിമർശനം; 'നന്ദിയുണ്ട്' ശാരദക്കുട്ടിക്ക് മറുപടിയുമായി വിടി ബല്‍റാം</strong>മുരളീധരനെ പിന്തുണച്ചതിന് വിമർശനം; 'നന്ദിയുണ്ട്' ശാരദക്കുട്ടിക്ക് മറുപടിയുമായി വിടി ബല്‍റാം

എന്നും ഇന്ത്യയായിരുന്നു പാകിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇര. ഏറ്റവും ഒടുവില്‍ പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ്ദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരെയായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. ഇതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലോകരാജ്യങ്ങള്‍ വീണ്ടും പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി.

പുല്‍വാമക്ക് പിന്നാലെ

പുല്‍വാമക്ക് പിന്നാലെ

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ രംഗത്ത് വന്ന അമേരിക്ക് ഇപ്പോള്‍ വീണ്ടും സ്വരം കടുപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വീണ്ടും ഒരു ഭീകരാക്രമണം ഉണ്ടായായാല്‍ അടങ്ങിയിരിക്കില്ലെന്ന് പാകിസ്താന് അമേരിക്ക അന്ത്യശാസനം നല്‍കുന്നത്.

പാകിസ്താന്‍ തയ്യാറാവണം

പാകിസ്താന്‍ തയ്യാറാവണം

തങ്ങളുടെ അതിര്‍ത്തിക്കുള്ളിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാവണം. പേരിനൊരു നടപടി ആവശ്യമില്ല. ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ വേണം നടപടികള്‍ സ്വീകരിക്കാന്‍.

തെളിവുകള്‍ ആവ്യമുണ്ട്

തെളിവുകള്‍ ആവ്യമുണ്ട്

പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കര് ഇ ത്വയിബ എന്നീ തീവ്രവാദ സംഘടനകള്‍ക്ക് നേരെ പാകിസ്താന്‍ ഭരണകൂടം ശക്തമായ നടപടിയെടുത്തു എന്നതിന് തെളിവുകള്‍ ആവ്യമുണ്ടെന്നും വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കുന്നു.

സമാധാനം കൊണ്ടുവരണം

സമാധാനം കൊണ്ടുവരണം

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവാതിരിക്കണം. മേഖലയില്‍ സമാധാനം കൊണ്ടുവരണം. തീവ്രവാദ സംഘടനകളെ തുടച്ചു നീക്കിയാലേ ഇത് സാധ്യമാവു. ഇക്കാര്യം പാകിസ്താന്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ എളുപ്പമാവില്ല

കാര്യങ്ങള്‍ എളുപ്പമാവില്ല

ഭീകര സംഘടനകള്‍ക്ക് നേരെ ഒരു നടപടിയെടുക്കാതിരിക്കുകയും ഇന്ത്യയില്‍ വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താല്‍ പിന്നെ പാകിസ്താന്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ഇത് ഇരുരാജ്യങ്ങള്‍ക്കിടയിലും സംഘ‍ര്‍ഷം രൂക്ഷമാക്കുമെന്നനും വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കുന്നു.

മസൂദ് അസറിനെ

മസൂദ് അസറിനെ

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയാക്കി പ്രഖ്യാപിക്കുന്നതിനെതിരെ ചൈന വീറ്റോ നീക്കം നടത്തുന്നതിലും അമേരിക്ക ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തന്നത്.

ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ട്

ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ട്

മസൂദ് അസറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് രാജ്യാന്തര സമൂഹത്തിന്‍റെ ഒപ്പം ചേർന്ന് പാകിസ്ഥാനോട് പറയാൻ ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കുന്നു.

സമ്മര്‍ദ്ദം ശക്തമാക്കി

സമ്മര്‍ദ്ദം ശക്തമാക്കി

അതേസമയം മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്തുന്നതിന് ഫ്രാന്‍സും, ബ്രിട്ടനും കൂടി ചൈനക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടാല്‍ പ്രമേയം രക്ഷാസമിതിയുടെ പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നന് മൂന്ന് സ്ഥിരാംഗങ്ങള്‍ ആവശ്യപ്പെട്ടേക്കും.

ഭീകരനെ സംരക്ഷിക്കുന്നു

ഭീകരനെ സംരക്ഷിക്കുന്നു

പാകിസ്താനിലെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മസൂദ് അസറിനെപ്പോലെയുള്ള കൊടും ഭീകരനെ സംരക്ഷിക്കുന്ന ചൈനയുടെ നിലപാട് നിരുത്തരവാദപരമാണെന്നാണ് ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ഫ്രാൻസ്

ഫ്രാൻസ്

ഇതിനിടെ അസ്ഹറിന് രാജ്യത്തുള്ള ആസ്തികൾ മരവിപ്പിക്കുമെന്ന് ഫ്രാൻസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ യൂണിയന്റെ ഭീകരവാദി പട്ടികയിൽ മസൂദിനെ പെടുത്താനുള്ള ശ്രമങ്ങളും ഫ്രാൻസ് നടത്തുന്നുണ്ട്.

English summary
Act against terrorists; further terror attack on India will be extremely problematic: US to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X