കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ പോസ്റ്റിട്ടതിന് ബഹ്‌റൈന്‍ സാമൂഹിക പ്രവര്‍ത്തകന് അഞ്ച് വര്‍ഷം തടവ്

  • By Desk
Google Oneindia Malayalam News

മനാമ: രാജ്യത്തിന്റെ നയങ്ങളെ വിമര്‍ശിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടതിന് ബഹ്‌റൈനിലെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകന് ലഭിച്ചത് അഞ്ച് വര്‍ഷം തടവ് ശിക്ഷ. യമന്‍ യുദ്ധത്തിലെ സൗദി അറേബ്യയുടെ പങ്കിനെയും ബഹ്‌റൈനിലെ തടവറകളില്‍ നടക്കുന്ന പീഡനങ്ങളെയും വിമര്‍ശിച്ച് പോസ്റ്റിട്ടതിനാണ് നബീല്‍ റജബ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ കോടതി അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

ഗള്‍ഫ് പ്രതിസന്ധി തുടരുന്ന മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് പുടിന്‍
യുദ്ധവേളയില്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു, വിദേശരാജ്യത്തെ പ്രകോപിപ്പിച്ചു, സര്‍ക്കാരിനെ അവഹേളിച്ചു തുടങ്ങി ബഹ്‌റൈന്‍ ക്രിമിനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇദ്ദേഹത്തെ കോടതി ശിക്ഷിച്ചതെന്ന് ബഹ്‌റൈന്‍ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. സൗദി അറേബ്യ യമനിന്‍ യുദ്ധം ആരംഭിച്ച 2015 മാര്‍ച്ച് 26നായിരുന്നു റജബിന്റെ ട്വിറ്റര്‍ പോസ്റ്റ്. രാജ്യങ്ങള്‍ക്കിടയില്‍ വിദ്വേഷവും നശീകരണവും സൃഷ്ടിക്കുന്നതാണ് സൗദിയുടെ നടപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. യമന്‍ യുദ്ധത്തില്‍ സൗദിയുടെ സഖ്യകക്ഷിയാണ് ബഹ്‌റൈന്‍.

nabeel

ബഹ്‌റൈനില്‍ സമാധാനപരമായി പ്രതിഷേധവും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നുവെന്നതിന്റെ തെളിവാണ് ഈ കോടതി വിധിയെന്ന് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രസിഡന്റ് ദിമിത്രിസ് ക്രിസ്റ്റോപോളസ് കുറ്റപ്പെടുത്തി. നബീല്‍ റജബ് ഒരു കുറ്റവാളിയല്ല. അദ്ദേഹം രാജ്യത്തെ പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. അദ്ദേഹത്തെ ജയിലിലടച്ച നടപടി അങ്ങേയറ്റം നീചമാണെന്നും ക്രിസ്റ്റോപോളസ് പറഞ്ഞു. റജബിനെതിരായ കോടതി വിധി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാണെന്ന് വിശേഷിപ്പിച്ച വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എഗെയിന്‍സ്റ്റ് ടോര്‍ച്ചര്‍, അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെടുകയുണ്ടായി.

2016 മുതല്‍ റജബ് ഏകാന്ത തടവിലാണെന്ന് ബഹ്‌റൈന്‍ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍റൈറ്റ്‌സ് അറിയിച്ചു. അദ്ദേഹത്തിന്റെ മോശമായ ആരോഗ്യസ്ഥിതി കണക്കിലെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നു മാത്രമല്ല, ക്രൂരവും ഹീനവുമായ പീഡനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. 20 തവണ നീട്ടിവച്ച റജബിന്റെ വിചാരണ വേളയില്‍, തന്റെ കക്ഷിയെ പ്രതിരോധിക്കാന്‍ ആവശ്യമായ സമയവും അവസരവും പ്രതിഭാഗം അഭിഭാഷകന് നല്‍കിയിരുന്നില്ലെന്നും കുറ്റപ്പെടുത്തി.

ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!</a><a class=ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!" title="ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!" />ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!

English summary
A court in Bahrain has convicted political activist Nabeel Rajab and sentenced him to five years in prison, for his comments online denouncing Saudi Arabia's role in the war in Yemen and for criticising prison abuse in his country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X