Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിന്റെ മുന്നിലിട്ട് നടന്‍ ഭാര്യയെ കൊന്നു

വാഷിംഗ്ടണ്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വെടിവെച്ചുകൊന്ന പ്രസിദ്ധ ഹോളിവുഡ് നടന്‍ മൈക്കല്‍ ജേസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ജേസിന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെടിയുണ്ടയേറ്റ് മരിച്ച നിലയിലായിരുന്നു ഏപ്രില്‍ ജേസിനെ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം മൈക്കല്‍ ജേസ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി എട്ടര മണിയോടെ ഹൈഡ് പാര്‍ക്കില്‍ ഇരുവരും താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സംശയം. വെടിയൊച്ചയുടെ ശബ്ദം കേട്ടതായി അയല്‍ക്കാര്‍ പോലീസില്‍ പറഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കുകൂടുമായിരുന്നത്രെ.

michael-jace

പത്ത് വയസ്സില്‍ താഴെയുള്ള രണ്ട് മക്കളും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ കരച്ചില്‍ പോലും വകവെക്കാതെയാണ് മൈക്കല്‍ ഏപ്രില്‍ ജേസിനെ വെടിവെച്ചത്. ഏപ്രില്‍ ജേസ് മൂന്ന് മക്കളുടെ അമ്മയാണ്. ദി ഷീല്‍ഡ് ആണ് 51 കാരനായ മൈക്കല്‍ ജേസിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.

ആദ്യഭാര്യ ജെന്നിഫറിനെയും മൈക്കല്‍ ജേസ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. 2006 ലാണ് മൈക്കല്‍ അശ്ലീലഭാഷയിലെഴുതിയ ഭീഷണി സന്ദേശം ജെന്നിഫറിന് ഇ മെയില്‍ ചെയ്തത്. സൗത്ത്‌ലാന്‍ഡ്, ബേണ്‍ നോട്ടീസ് തുടങ്ങിയ ടി വി ഷോകളിലും മൈക്കല്‍ പ്രത്യക്ഷപ്പെടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+