കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളിവുഡില്‍ സൂപ്പര്‍ താരത്തിന്റെ വെടിയേറ്റ് ഛായാഗ്രഹക കൊല്ലപ്പെട്ടു, സംവിധായകന്‍ ഗുരുതരാവസ്ഥയില്‍

Google Oneindia Malayalam News

ലോസ്ആഞ്ചല്‍സ്: അമേരിക്കന്‍ സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ഹോളിവുഡ് ദാരുണ സംഭവം. സൂപ്പര്‍ താരം അലക് ബാല്‍ഡ്‌വിന്റെ വെടിയേറ്റ് ക്യാമറാമാന്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. സിനിമാറ്റോഗ്രാഫര്‍ വനിതയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂമെക്‌സിക്കോയില്‍ ഷൂട്ടിംഗിനിടെയാണ് ഹോളിവുഡിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ചിത്രത്തിന്റെ സംവിധായകന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ബാല്‍ഡ്‌വിന്റെ പ്രോപ്പ് ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റാണ് സിനിമാറ്റോഗ്രാഫര്‍ ഹാലിന ഹച്ചിന്‍സ് കൊല്ലപ്പെട്ടത്. സംവിധായകന്‍ ജോയല്‍ സോസ ഗുരുതരാവസ്ഥയിലാണ്. പോലീസ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞാന്‍ ഇത്രേ ചെയ്തുള്ളൂ, ന്യായീകരണം കിലുക്കത്തിലെ രേവതിയെ പോലെ, ഗായത്രി സുരേഷിന് മറുപടിഞാന്‍ ഇത്രേ ചെയ്തുള്ളൂ, ന്യായീകരണം കിലുക്കത്തിലെ രേവതിയെ പോലെ, ഗായത്രി സുരേഷിന് മറുപടി

1

ഹോളിവുഡില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ താരങ്ങളുടെ സുരക്ഷയെ കുറിച്ച് പലപ്പോവും ആശങ്കയുണ്ടാവാറുണ്ട്. എന്നാല്‍ ഇടക്കാലത്തിന് ശേഷം വീണ്ടും ഇത്തരമൊരു കാര്യം ആവര്‍ത്തിച്ചത് ശരിക്കും ഹോളിവുഡിനെ ആശങ്കപ്പെടുത്തുന്നതാണ്. റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായത്. 19ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന വ്യക്തിയായിട്ടാണ് ബാല്‍ഡ്‌വിന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബാല്‍ഡ്‌വിന്റെ കൈയ്യിലിരുന്ന പ്രോപ്പ് ഗണ്ണില്‍ നിന്ന് വെടിയേറ്റാണ് ഹാലിന കൊല്ലപ്പെട്ടതെന്ന് സാന്റാ ഫെയിലെ പോലീസ് ഷെരീഫ് പറഞ്ഞു.

ഹച്ചിന്‍സിനെ ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ തന്നെ മരിക്കുകയായിരുന്നു. ജോയല്‍ സോസയെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. ഇവര്‍ക്ക് ചികിത്സ നല്‍കി കൊണ്ടിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ആര്‍ക്കെതിരെയും നിലവില്‍ കേസെടുത്തിട്ടില്ല. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സാക്ഷികളില്‍ നിന്ന് സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടികൊണ്ടിരിക്കുകയാണ് പോലീസ്. അബദ്ധത്തില്‍ സംഭവിച്ചതാണ് അപകടമെന്ന വിലയിരുത്തലിലാണ് പോലീസ്. ഷെരീഫിന്റെ വക്താവാണ് സംവിധായകന്‍ ഗുരുതരാവസ്ഥയിലാണെന്ന് വെളിപ്പെടുത്തിയത്.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

സാന്റ ഫെയ്ക്ക് സമീപമുള്ള ബൊണാന്‍സ് ക്രീക് റാഞ്ചിന് സമീപമാണ് അപകടമുണ്ടായത്. ഹോളിവുഡ് ചിത്രങ്ങളുടെ ഷൂട്ടിംഗിന് പേരുകേട്ട സ്ഥലമാണ് ഇത്. പ്രോപ്പ് ഗണ്ണുകളും മറ്റ് ആയുധങ്ങളും ഷൂട്ടിംഗിനായി ഉപയോഗിക്കുന്നതില്‍ ചില പരിമിതികളുണ്ട്. യഥാര്‍ത്ഥ വെടിമരുന്നുകള്‍ ഇല്ലാതെയാണ് പ്രോപ്പ് ഗണ്ണുകള്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ചില സംഭവങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി സെറ്റുകളില്‍ ഗണ്ണുകള്‍ ഉപയോഗിക്കാറുണ്ട്. ഇതും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതിഹാസ താരം ബ്രൂസ് ലീയുടെ മകന്‍ ബ്രാണ്ടന്‍ ലീ ഇത്തരത്തില്‍ വെടിയേറ്റാണ് മരിച്ചത്. വെടിമരുന്ന് ഈ തോക്കില്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്.

Recommended Video

cmsvideo
കേരളത്തിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത ..റിപ്പോർട്ട് ഇങ്ങനെ

ബാല്‍ഡ്‌വിനും ചേര്‍ന്നാണ് റസ്റ്റ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. രക്തം ഷര്‍ട്ടില്‍ കലര്‍ന്ന രീതിയിലുള്ളതായിരുന്നു ആ ചിത്രം. 1980കള്‍ മുതല്‍ സിനിമയിലും സീരിയലിലും അറിയപ്പെടുന്ന താരമാണ് അദ്ദേഹം. മിഷന്‍ ഇംപോസിബിള്‍ ചിത്രത്തില്‍ അടക്കം ബാല്‍ഡ്‌വിന്‍ ഉണ്ടായിരുന്നത്. സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ ഡൊണാള്‍ഡ് ട്രംപായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഈ വേഷം ശരിക്കും ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. ഹച്ചിന്‍സിന്റെ മരണത്തില്‍ സിനിമാറ്റോട്ടോഗ്രാഫേഴ്‌സ് ഗില്‍ഡും അനുശോചനം രേഖപ്പെടുത്തി.

സോണിയ ആകെ പറഞ്ഞത് അക്കാര്യം, ഇങ്ങനൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അമരീന്ദര്‍, ബിജെപിക്കൊപ്പം?സോണിയ ആകെ പറഞ്ഞത് അക്കാര്യം, ഇങ്ങനൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അമരീന്ദര്‍, ബിജെപിക്കൊപ്പം?

English summary
actor alec baldwin accidentaly fires prop gun killed cinematographer and wounded director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X