കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റിപ്പോയി: സ്വവര്‍ഗരതിയെ പിന്തുണച്ച നടന്‍ മാപ്പ് പറഞ്ഞു

  • By Muralidharan
Google Oneindia Malayalam News

ടെഹ്‌റാന്‍: അമേരിക്കയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി പിന്തുണച്ച ഇറാനിയന്‍ സൂപ്പര്‍ താരം ബഹ്‌റാന്‍ റദാന്‍ വാക്കുമാറ്റി. ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികളോടൊപ്പം സോഷ്യല്‍ മീഡിയയിലൂടെ റദാനും കോടതിവിധിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരുന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് റദാന്‍ സ്വവര്‍ഗരതിക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഇറാനിയന്‍ ബ്രാഡ് പിറ്റ് എന്ന് അറിയപ്പെടുന്ന ബഹ്‌റാന്‍ റദാന്‍ രാജ്യത്തെ പ്രശസ്ത നടന്മാരില്‍ ഒരാളാണ്. അതുകൊണ്ട് തന്നെ റദാന്റെ ട്വീറ്റ് വന്‍ വിവാദവുമായി. ഇസ്ലാമിക് രാജ്യങ്ങള്‍ സ്വവര്‍ഗരതി തെറ്റായി കാണുമ്പോഴാണ് റദാന്റെ ട്വീറ്റ്. സ്വവര്‍ഗരതിക്ക് മരണശിക്ഷ വരെയാണ് ശിക്ഷ. ചരിത്രപരം എന്ന് വിശേഷിപ്പിച്ചാണ് റദാന്‍ പേര്‍ഷ്യനില്‍ ട്വീറ്റ് ചെയ്ത് യു എസ് കോടതിവിധിയെ സ്വാഗതം ചെയ്തത്.

bahram-radan

എന്നാല്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും കടുത്ത വിമര്‍ശനം തന്നെ റദാന് നേരിടേണ്ടിവന്നു. മതവാദികള്‍ താരത്തെ അപഹാസ്യനാക്കി. മാധ്യമങ്ങളും കടുത്ത വിമര്‍ശനം ഉയര്‍ത്തി. രംഗം പന്തിയല്ല എന്ന് കണ്ട് ബഹ്‌റാന്‍ റദാന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ക്ഷമ പറയുകയായിരുന്നു. സ്വവര്‍രതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു താരത്തിന്റെ വിശദീകരണം.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ അമേരിക്കന്‍ സുപ്രീം കോടതിയുെ വിധി ചരിത്രപരമാണ്. അടിമത്തം അവസാനിപ്പിച്ചത് പോലുള്ള മറ്റൊരു വിധി. ലിങ്കണില്‍ നിന്നും ഒബാമയിലേക്ക് - ഇതായിരുന്നു പേര്‍ഷ്യന്‍ ഭാഷയില്‍ ബഹ്‌റാന്‍ റദാന്‍ ട്വിറ്ററില്‍ എഴുതിയത്. വിവാദങ്ങളെത്തുടര്‍ന്ന് ഈ ട്വീറ്റ് താരം പിന്നീട് ഡിലീറ്റ് ചെയ്തു.

English summary
Actor apologises after tweeting support for US gay marriage ruling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X