Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുര്‍ജ് ഖലീഫയ്ക്കടുത്ത് തീപിടിച്ച ഹോട്ടലില്‍ ബാബുരാജ് ഉണ്ടായിരുന്നു!

ദുബായ്: മരണം തൊട്ടുമുന്നില്‍ കണ്ട പുതുവത്സരമായിരുന്നു ഇത്തവണത്തേതെന്ന് മലയാള നടന്‍ ബാബുരാജ്. ഈ വര്‍ഷത്തെ പുതുവത്സരം തനിക്കൊരിക്കലും മറക്കാന്‍ പറ്റാത്തതാണെന്നും ബാബുരാജ് പറയുന്നു. കാരണം, മറ്റൊന്നുമല്ല ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത് തീപിടിച്ച ഹോട്ടലില്‍ ബാബുരാജും ഉണ്ടായിരുന്നു.

ദൈവ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുരാജ് പറയുന്നു. പതിനഞ്ചാം നിലയില്‍ താമസിച്ചിരുന്ന ബാബുരാജ് ഒരു മണിക്കൂറോളമാണ് ജീവനും കൊണ്ട് ഓടിയത്. കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് താരം പറയുന്നു.

ഒരിക്കലും മറക്കാന്‍ പറ്റാത്ത ന്യൂയര്‍

ഒരിക്കലും മറക്കാന്‍ പറ്റാത്ത ന്യൂയര്‍

മരണം തൊട്ടുമുന്നില്‍ കണ്ട പുതുവത്സരമായിരുന്നു ഇത്തവണത്തേതെന്ന് മലയാള നടന്‍ ബാബുരാജ് പറയുന്നു. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത് തീപിടിച്ച ഹോട്ടലില്‍ ബാബുരാജും ഉണ്ടായിരുന്നു.

ജീവനും കൊണ്ടോടി

ജീവനും കൊണ്ടോടി

പതിനഞ്ചാം നിലയില്‍ താമസിച്ചിരുന്ന ബാബുരാജ് ഒരു മണിക്കൂറോളമാണ് ജീവനും കൊണ്ട് ഓടിയത്. കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് താരം പറയുന്നു.

തീ ഗോളം

തീ ഗോളം

തീ വിഴുങ്ങിയ ഹോട്ടലില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും ഓര്‍മ കിട്ടാത്ത പോലൊരു അവസ്ഥയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. സഹപ്രവര്‍ത്തകരാണ് തീ പടര്‍ന്ന വിവരം താഴെ നിന്നും പറയുന്നതെന്നും അദ്ദേഹം പറയുന്നു.

ന്യൂയര്‍ ആഘോഷിക്കാന്‍

ന്യൂയര്‍ ആഘോഷിക്കാന്‍

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ബാബുരാജ് ദുബായില്‍ എത്തുന്നത്. ആരും കാണാന്‍ ആഗ്രഹിക്കുന്ന ബുര്‍ജ് ഖലീഫയിലെ പുതുവത്സര പരിപാടി ക്യാമറയില്‍ പകര്‍ത്താന്‍ ബാബുരാജും സംഘവും തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം നടന്നത്.

ഒന്നും കയ്യിലില്ല

ഒന്നും കയ്യിലില്ല

കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്നു. ദേഹത്തുള്ള വസ്ത്രമല്ലാതെ വേറൊന്നും കയ്യിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പാസ്‌പോര്‍ട്ടും ഫോണുമൊക്കെ നഷ്ടപ്പെട്ടുവെന്നും താരം പറയുന്നു.

അതിനിടയില്‍ രക്ഷകനായി

അതിനിടയില്‍ രക്ഷകനായി

ഭയന്നുവിറച്ച എഴുപതുകാരനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും ചുമന്നാണ് ബാബുരാജ് 15ാം നിലയില്‍ നിന്നും താഴേക്ക് ഓടിയത്.

തെരുവില്‍ കിടന്നുറങ്ങി

തെരുവില്‍ കിടന്നുറങ്ങി

ഒരിക്കലും മറക്കാന്‍ കഴിയാത്ത രാത്രിയായിരുന്നു അതെന്ന് താരം പറയുന്നു. നടുറോഡില്‍ ഉറങ്ങേണ്ടി വന്നതും ബാബുരാജ് ഒരു ഞെട്ടലോടെ ഓര്‍ക്കുന്നു.

പകച്ചു പോയി ബാബുരാജും

പകച്ചു പോയി ബാബുരാജും

ജീവിതത്തില്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കാമെന്ന് ഞാനിന്നു മനസിലാക്കുന്നു. ജീവിതത്തില്‍ ഞാനിങ്ങനെ പകച്ചു നിന്നു പോയിട്ടില്ലെന്നും താരം പറയുന്നു.

പഞ്ചനക്ഷത്ര ഹോട്ടലില്‍ തീപ്പിടുത്തം

പഞ്ചനക്ഷത്ര ഹോട്ടലില്‍ തീപ്പിടുത്തം

ന്യൂയറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലില്‍ തീപടരുന്നത്. പതിനാറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+