Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പാക് നടന്‍ ഫവദ് ഖാന്‍

പെഷവാര്‍: ഇന്ത്യയിയില്‍ ജോലി ചെയ്യാനായി തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പാക് നടന്‍ ഫവദ് ഖാന്‍. പാക്കിസ്ഥാനില്‍ ഒരു പരിപാടിക്കിടെയാണ് അടുത്തിടെ ഇന്ത്യയില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് ഫവദ് ഖാന്‍ പ്രതികരിച്ചത്. ചില സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളെ അവഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഏറെനാളായി ജോലി ചെയ്യുന്നു. തനിക്ക് ഏതെങ്കിലും തരത്തില്‍ മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. ചില സംഘങ്ങള്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അത്തരക്കാരെ അവഗണിക്കുന്നതാണ് നല്ലത്. അത്തരം സംഘങ്ങള്‍ പാക്കിസ്ഥാനിലുമുണ്ടെന്ന് ഫവദ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍കാരായ ഫവദിനെയും നടി മഹിരറ ഖാനെയും ഇന്ത്യയില്‍ തടയുമെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു.

fawad-afzal-khan

2014 ല്‍ ഖുബ്‌സൂരത് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ഫവദ് ഖാന്‍ തിരക്കുള്ള താരമാണ്. ഫവദ് ഖാന്റെ സിനിമയുടെ പ്രമോഷന് മഹാരാഷ്ട്രയില്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നും ശിവസേന ഭീഷണിമുഴക്കിയിട്ടുണ്ട്. കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ഫവദ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ മുംബൈയിലെ പരിപാടിയില്‍ നിന്നും ശിവസേന വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം പരിപാടി റദ്ദാക്കി പാക്കിസ്ഥാനിലേക്ക് തിരിച്ചുപോവുകയും ചെയ്തു. ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഇനി പരിപാടി അവതരിപ്പിക്കാന്‍ എത്തില്ലാണ് ഗുലാം അലിയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+