സ്ത്രീകളോട് സംസാരിച്ചു ഒപ്പം നിന്ന് ഫോട്ടോയെടുത്തു, പ്രമുഖ നടന്‍ സൗദിയില്‍ അറസ്റ്റിലായി, വീഡിയോ
റിയാദ്: സ്ത്രീകളോട് സംസാരിച്ചതിനും ഒപ്പം നിന്ന് ചിത്രമെടുത്തതിനും പ്രമുഖ നടന്‍ സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായി. പ്രമുഖ കുവൈത്ത് നടനാണ് സൗദി മത പൊലീസിന്റെ പിടിയിലായത്. റിയാദിലെ ഒരു ഷോപ്പിംഗ് മാളില്‍ വച്ചാണ് ആരാധികമാരായ സ്ത്രീകള്‍ നടനെ വളഞ്ഞത്.
നടന് ചുറ്റും കൂടിയ സ്ത്രീകള്‍ ഒപ്പം നിന്ന് പടമെടുക്കാന്‍ ആവശ്യപ്പെട്ടു. മാളിലുണ്ടായിരുന്ന ഒട്ടേറെ സ്ത്രീകളാണ് നടനെ കണ്ടതും ചുറ്റും കൂടിയത്. ഫോട്ടോ എടുക്കുന്നതിന്റെയും ഒപ്പം നിന്ന് ചിത്രം പകര്‍ത്തുന്നതിന്റെയുമൊക്കെ തിരക്കായിരുന്നു പിന്നീട്. ഇതിനിടെ മതപൊലീസെത്തി നടനെ പിടിച്ച് വലിച്ച് കാറിലാക്കി സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.

സ്ത്രീകളോട് അടുത്തിടപഴകുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതിലൂടെ നടന്‍ സൗദി നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആളുകള്‍ക്കിടയില്‍ നിന്നാണ് നടനെ പൊലീസ് പിടിച്ച് വലിച്ച് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ പ്രചരിയ്ക്കുന്നുണ്ട്. വീഡിയോയില്‍ ഉള്ളത് കുവൈത്തി നടന്‍ അബ്ദുള്‍ അസീസ് അല്‍ കാസെര്‍ ആണെന്ന് എമിറേറ്റ്‌സ് 24/7 റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications