ഏഴാം വയസിലും 14ാം വയസിലും മാനഭംഗത്തിനിരയായി!! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി
ലൈംഗിക ചൂഷണം അതിജീവിച്ചയാളാണ് താനെന്ന് എ ടൈം ടു കില്‍ താരം പറയുന്നു. ഏഴാം വയസിലും 14ാം വയസിലുമാണ് പിന്നീട് 1998ലും താന്‍ ലൈംഗിക പീഡനത്തിന് ഇരയായതെന്നും താരം.
ദില്ലി: മൂന്ന് തവണ മാനഭംഗത്തിനിരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഹോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ ആഷ്‌ലി ജൂഡ് രംഗത്ത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗിക ചൂഷണത്തിനെതിരെ ദില്ലിയില്‍ നടക്കുന്ന ലോക കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ലൈംഗിക ചൂഷണം അതിജീവിച്ചയാളാണ് താനെന്ന് എ ടൈം ടു കില്‍ താരം പറയുന്നു. ഏഴാം വയസിലും 14ാം വയസിലുമാണ് പിന്നീട് 1998ലും താന്‍ ലൈംഗിക പീഡനത്തിന് ഇരയായതെന്നും താരം. ഹോളിവുഡില്‍ ലിംഗ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ തുറന്നു പറഞ്ഞു.സഹതാരങ്ങളായ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ 40 ശതമാനം കുറവാണ് തനിക്ക് ലഭിക്കുന്നതെന്നും അവര്‍.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയ ബോളിവുഡ് താരങ്ങളില്‍ ആഷ്‌ലി ജൂഡും ഉണ്ട്. അമേരിക്കന്‍ മ്യൂസിക് താരം നവോമി ജൂഡിന്റെ മകളാണ് 48കാരിയായ ആഷ്‌ലി ജൂഡ്. ഹോളിവുഡിലെ പ്രമുഖനായ ഒരാള്‍ തന്നെ ലൈംഗികമായി അപമാനിച്ചിട്ടുണ്ടെന്ന് 2015ല്‍ ആഷ്‌ലി വെളിപ്പെടുത്തിയിരുന്നു. കിസ് ദ ഗേള്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇതെന്നും അവര്‍ പറഞ്ഞിരുന്നു. ഇയാള്‍ മറ്റ് പല താരങ്ങളെയും ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും ആഷ്‌ലി ആരോപിച്ചിരുന്നു.
2016ല്‍ പുറത്തിങ്ങിയ ഗുഡ് കിഡ്‌സ് എന്ന ചിത്രത്തിലാണ് ആഷ്‌ലി ജൂഡ് അവസാനമായി അഭിനയിച്ചത്. ഒളിംപസ് ഹാസ് ഫാളന്‍, ടൂത്ത് ഫെയ്‌റി, ദി ഡിവര്‍ജന്റ് സീരീസ് എന്നിവയാണ് ആഷ്‌ലിയുടെ മറ്റ് ചിത്രങ്ങള്‍.












Click it and Unblock the Notifications