കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും പീഡനം; സംവിധായകനെതിരെ 38 നടിമാര്‍

അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് എല്ലാം സഹിക്കുകയായിരുന്നുവെന്ന് നടിമാര്‍ പറയുന്നു. 31 പേര്‍ പരസ്യമായി തന്നെ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

സിനിമാ ലോകം സ്ത്രീ ശരീരങ്ങളുടെ വില്‍പ്പന കേന്ദ്രമാണോ എന്ന തോന്നലുണ്ടാക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. നടന്‍മാരും തിരക്കഥാകൃത്തുക്കളും സംവിധായകരും നിര്‍മാതാക്കളും എന്നു വേണ്ട സിനിമാ മേഖലയിലെ എല്ലാവര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉയരുകയാണിപ്പോള്‍. ഒരുകാലത്ത് ഭയം മൂലമോ അവസരങ്ങള്‍ക്ക് വേണ്ടിയോ മൗനം പാലിച്ചിരുന്ന സ്ത്രീകള്‍ ഇന്ന തുറന്നുപറയാന്‍ ധൈര്യം കാണിച്ചിരിക്കുന്നു.

പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ ലൈംഗിക ആരോപണക്കേസില്‍ പോലീസ് അന്വേണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രമുഖ ഹോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്ക് പീഡിപ്പിച്ചെന്നാരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. പീഡിപ്പിക്കല്‍ മാത്രമായിരുന്നില്ല ഇയാളെ ലൈംഗിക വൈകൃതങ്ങള്‍. ക്രൂരമായിരുന്നു. യുവതികള്‍ എല്ലാം വെളിപ്പെടുത്തി...

നടിമാരാക്കാമെന്ന് പറഞ്ഞ്

നടിമാരാക്കാമെന്ന് പറഞ്ഞ്

നടിമാരാക്കാമെന്ന് പറഞ്ഞായിരുന്നു പീഡനങ്ങള്‍. ലൈംഗിക അതിപ്രസരമുള്ള സംഭാഷണം ജയിംസിന്റെ പതിവായിരുന്നുവത്രെ. സ്വയം ഭോഗം ചെയ്ത് ഇയാള്‍ യുവതികളെ കാണിക്കുകയും ചെയ്യുമായിരുന്നു.

38 നടിമാരും പാട്ടുകാരും

38 നടിമാരും പാട്ടുകാരും

38 സ്ത്രീകളാണ് ഇത്തരം കാര്യങ്ങള്‍ വിവരിച്ച് പരാതി നല്‍കിയിരിക്കുന്നത്. യുവതികള്‍ പരാതി നല്‍കിയ കാര്യം വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആരെയും അറിയില്ല

ആരെയും അറിയില്ല

ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് 72 കാരനായ ജയിംസ് ടൊബാക്ക്. പരാതിക്കാരായ സ്ത്രീകളെ ആരെയും താന്‍ കണ്ടിട്ടില്ലെന്നാണ് ഇയാള്‍ പ്രതികരിച്ചത്.

നടിമാര്‍ പറയുന്നത്

നടിമാര്‍ പറയുന്നത്

അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് എല്ലാം സഹിക്കുകയായിരുന്നുവെന്ന് നടിമാര്‍ പറയുന്നു. 31 പേര്‍ പരസ്യമായി തന്നെ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ബാക്കിയുള്ളവരുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല.

മൗനം പാലിക്കാന്‍ കാരണം

മൗനം പാലിക്കാന്‍ കാരണം

ടെറി കോണ്‍, ഇക്കോ ഡാനന്‍, ഗിറ്റാറിസ്റ്റ് ലൂയി പോസ്റ്റ് തുടങ്ങിയവര്‍ പരാതിക്കാരില്‍ ചിലര്‍ മാത്രം. ജോലി ഇല്ലാതാകുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ മൗനം പാലിച്ചതെന്ന് എല്ലാവരും പരാതിയില്‍ വ്യക്തമാക്കുന്നു.

സിനിമയില്‍ വരുന്നത്

സിനിമയില്‍ വരുന്നത്

ടൊബാക് മുമ്പ് പത്രപ്രവര്‍ത്തകനായിരുന്നു. നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് ന്യൂയോര്‍ക്ക് സ്വദേശിയായ ഇദ്ദേഹം. പിന്നീടാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥകള്‍ ഒരുക്കി തുടങ്ങിയത്.

49 പേരുടെ മറ്റൊരു പരാതി

49 പേരുടെ മറ്റൊരു പരാതി

കഴിഞ്ഞാഴ്ചയാണ് പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ ഇന്റര്‍നെറ്റില്‍ പരാതി പ്രളയം. 49 പേര്‍ രേഖാമൂലം വിവിധ രാജ്യങ്ങളില്‍ പരാതി ഉന്നയിച്ചപ്പോള്‍ ഇന്റര്‍നെറ്റിലെ പരാതികള്‍ ആയിരം കവിഞ്ഞു. ഇറ്റാലിയന്‍ മോഡല്‍ അംബ ബാറ്റിലോണ ഗുട്ടറസ് ഉന്നയിച്ച പരാതിക്ക് ശേഷമാണ് പരാതി പ്രളയം.

അംബയ്ക്ക് സംഭവിച്ചത്

അംബയ്ക്ക് സംഭവിച്ചത്

മോഡലിങില്‍ അവസരം തേടിയ അംബയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഹാര്‍വി. ശേഷം ചിത്രത്തില്‍ കാണുന്ന പോലെ തന്നെയാണ് നിന്റെ ശരീരം എന്ന് പരിശോധിക്കണമെന്നായിരുന്നു ഹാര്‍വിയുടെ ആവശ്യമെന്ന് അംബ പറയുന്നു.

ലണ്ടനിലും പരാതി

ലണ്ടനിലും പരാതി

കഴിഞ്ഞദിവസം മൂന്ന് സിനിമാ നടിമാര്‍ ലണ്ടനില്‍ ഹാര്‍വിക്കെതിരേ പരാതി ഉന്നയിച്ചു. ഇക്കാര്യം സ്‌കോട്ട്ലാന്റ് യാര്‍ഡ് പോലീസ് അന്വേഷിക്കുന്നുണ്ട്. അതിന് പുറമെ അമേരിക്കയില്‍ ന്യൂയോര്‍ക്ക് പോലീസും അന്വേഷണം നടത്തുന്നുണ്ട്.

കൂടുതല്‍ രാജ്യങ്ങളില്‍

കൂടുതല്‍ രാജ്യങ്ങളില്‍

കൂടുതല്‍ രാജ്യങ്ങളില്‍ ഹാര്‍വിക്കെതിരേ പരാതി ഉയരുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലെല്ലാം അന്വേഷണവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിലേറെ പേര്‍ ട്വിറ്ററിലൂടെ പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തി.

ട്വിറ്ററില്‍ പരാതിപ്രളയം

ട്വിറ്ററില്‍ പരാതിപ്രളയം

നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിന് ഇരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ എന്നെയും എന്ന് പ്രതികരിക്കുക. ഇതായയിരുന്നു പീഡനത്തിന് ഇരയായ നടി അലിസ മിലാനോയുടെ ട്വീറ്റ്. ഇതിനോടാണ് ആയിരത്തിലധികം യുവതികള്‍ പ്രതികരിച്ചിരിക്കുന്നത്.

ഹാര്‍വിയുടെ ദേഹപരിശോധന

ഹാര്‍വിയുടെ ദേഹപരിശോധന

അംബയ്ക്കുണ്ടായ അനുഭവം തങ്ങള്‍ക്കുമുണ്ടായെന്നാണ് വെളിപ്പെടുത്തലുകള്‍. 2015 മാര്‍ച്ച് 28നാണ് അംബയെ ഹാര്‍വി ദേഹപരിശോധന നടത്തിയത്. പോലീസിനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയെടുത്തില്ലെന്ന് അംബ വിശദീകരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടതോടെയാണ് ആഗോളതലത്തില്‍ വിഷയം ചര്‍ച്ചയായത്.

വാര്‍ത്ത പുറത്തുവന്നപ്പോള്‍

വാര്‍ത്ത പുറത്തുവന്നപ്പോള്‍

ഇപ്പോള്‍ ഹാര്‍വിക്കെതിരേ കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്നു. സിനിമാ നടിമാരും മോഡലുകളുമെല്ലാം. ഓസ്‌കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവാണ് ഹാര്‍വി. ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപണം ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ ഉയര്‍ന്നിട്ടുണ്ട്.

അന്വേഷണം പ്രയാസം

അന്വേഷണം പ്രയാസം

എന്നാല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ലണ്ടനില്‍ ആരോപിക്കപ്പെട്ട സംഭവം 35 വര്‍ഷം മുമ്പാണ് നടന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വളരെ പ്രയാസമാണ്. എങ്കിലും ന്യൂയോര്‍ക്ക് പോലീസുമായി സഹകരിച്ച് അന്വേഷണം നടത്താനാണ് സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ തീരുമാനം.

30 ഹോളിവുഡ് സുന്ദരിമാരെ

30 ഹോളിവുഡ് സുന്ദരിമാരെ

ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രോ ഉള്‍പ്പെടെ 30 ഹോളിവുഡ് സുന്ദരിമാരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഹാര്‍വിക്കെതിരേ ന്യൂയോര്‍ക്ക് പോലീസ് അന്വേഷിക്കുന്നത്. ബ്രിട്ടനില്‍ മൂന്ന് നടിമാര്‍ കൂടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു.

മോഡലുകളെയും

മോഡലുകളെയും

ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍, കാംഡണ്‍, വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളില്‍ വച്ച് അഞ്ച് തവണയാണ് നടിമാരെ ഹാര്‍വി പീഡിപ്പിച്ചത്. നടിമാരെ മാത്രമല്ല, മോഡലുകളെയും ഹാര്‍വി പീഡിപ്പിച്ചിട്ടുണ്ടത്രെ. ബോളിവുഡ് താരവും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയെ തന്റെ കെണിയില്‍ വീഴ്ത്താന്‍ ഹാര്‍വി ശ്രമിച്ചിരുന്നുവത്രെ. ഐശ്വര്യയുടെ മാനേജറുടെ അവസരോചിത ഇടപെടലാണ് അവരെ രക്ഷിച്ചത്.

ആരെയും നിര്‍ബന്ധിച്ചിട്ടില്ല

ആരെയും നിര്‍ബന്ധിച്ചിട്ടില്ല

എന്നാല്‍ എല്ലാ ആരോപണങ്ങളും ഹാര്‍വി നിഷേധിച്ചു. താന്‍ നിര്‍ബന്ധിച്ച് ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മതമില്ലാതെ ആരെയും സമീപിച്ചിട്ടില്ലെന്നും ഹാര്‍വി പറഞ്ഞു.

ജീവിതം തകിടം മറിക്കും

ജീവിതം തകിടം മറിക്കും

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഹാര്‍വിയുടെ ജീവിതം തകിടം മറിക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജോര്‍ജിയന വിവാഹ മോചനത്തിന് ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍വിയുടെ സോഹദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ പ്രൊഡക്ഷന്‍ കമ്പനിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഹാര്‍വിക്ക് സാധിക്കില്ല.

ഓസ്‌കാറില്‍ തിളങ്ങിയ സിനിമകള്‍

ഓസ്‌കാറില്‍ തിളങ്ങിയ സിനിമകള്‍

ഹോളിവുഡ് നിര്‍മാതാക്കളില്‍ പ്രമുഖനാണ് ഹാര്‍വി. അദ്ദേഹം നിര്‍മിച്ച സിനിമകളില്‍ 81 എണ്ണത്തിന് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 300ഓളം സിനിമകള്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. ഹോളിവുഡിനെ അമ്പരപ്പിച്ചാണ് 65 കാരനായ ഹാര്‍വിക്കെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

English summary
Actress Attack case: Sexual Harassment allegation against Director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X