Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നിര്‍മാതാവിനെതിരേ മൂന്ന് നടിമാര്‍; ക്രൂരമായി പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹോളിവുഡ് നിര്‍മാതാക്കളില്‍ പ്രമുഖനാണ് ഹാര്‍വി. അദ്ദേഹം നിര്‍മിച്ച സിനിമകളില്‍ 81 എണ്ണത്തിന് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ലണ്ടന്‍: ഓസ്‌കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവിനെതിരേ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍. ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപണം ഉയര്‍ന്ന ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ തന്നെയാണ് മൂന്ന് നടിമാര്‍ കൂടി രംഗത്തെത്തിയിരിക്കുന്നത്.

ഇതോടെ അമേരിക്കയില്‍ ഒതുങ്ങി നിന്ന അന്വേഷണം ഇപ്പോള്‍ ലണ്ടനിലേക്കും വ്യാപിച്ചു. ലണ്ടനില്‍ മൂന്ന് നടിമാരാണ് ഹാര്‍വി ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സണ്‍ഡെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടിമാര്‍ ആരോപണം ഉന്നയിച്ചത്. ഹോളിവുഡ് അടക്കി വാഴുന്ന നിര്‍മാതാവിന്റെ പതനത്തിലേക്കാണ് ആരോപണങ്ങള്‍ ഉയരുന്നത്.

30 നടിമാരെ പീഡിപ്പിച്ച ഹാര്‍വി

30 നടിമാരെ പീഡിപ്പിച്ച ഹാര്‍വി

അമേരിക്കയില്‍ ഹാര്‍വിക്കെതിരേ നടക്കുന്ന അന്വേഷണം 30 നടിമാരെ പീഡിപ്പിച്ചുവെന്ന ആരോപണത്തിലാണ്. എന്നാല്‍ ഹാര്‍വി ലണ്ടനില്‍ വച്ച് തന്നെയടക്കം മൂന്ന് പേരെ പീഡിപ്പിച്ചുവെന്നാണ് ലെനറ്റ് ആന്റണി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അന്വേഷിക്കും

സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അന്വേഷിക്കും

ഒരു തവണയല്ല പലപ്പോഴയാണ് ഹാര്‍വി നടിമാരെ പീഡിപ്പിച്ചിരുന്നുവത്രെ. 1980ലാണ് തന്നെ പീഡിപ്പിച്ചതെന്ന് ലെനറ്റ് ആന്റണി വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അന്വേഷിക്കും.

അന്വേഷണം വളരെ പ്രയാസം

അന്വേഷണം വളരെ പ്രയാസം

35 വര്‍ഷം മുമ്പാണ് ആരോപണത്തിന് കാരണമായ പീഡനം നടന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വളരെ പ്രയാസമാണ്. എങ്കിലും ന്യൂയോര്‍ക്ക് പോലീസുമായി സഹകരിച്ച് അന്വേഷണം നടത്താനാണ് സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ തീരുമാനം.

ആഞ്ജലീന ജോളിയെയും

ആഞ്ജലീന ജോളിയെയും

ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രോ ഉള്‍പ്പെടെ 30 ഹോളിവുഡ് സുന്ദരിമാരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഹാര്‍വിക്കെതിരേ ന്യൂയോര്‍ക്ക് പോലീസ് അന്വേഷിക്കുന്നത്. ഇപ്പോള്‍ മൂന്ന് നടിമാര്‍ കൂടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു.

മോഡലുകളെയും വെറുതെവിട്ടില്ല

മോഡലുകളെയും വെറുതെവിട്ടില്ല

ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍, കാംഡണ്‍, വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളില്‍ വച്ച് അഞ്ച് തവണയാണ് നടിമാരെ ഹാര്‍വി പീഡിപ്പിച്ചത്. നടിമാരെ മാത്രമല്ല, മോഡലുകളെയും ഹാര്‍വി പീഡിപ്പിച്ചിട്ടുണ്ടത്രെ.

ഐശ്വര്യാ റായി രക്ഷപ്പെട്ടു

ഐശ്വര്യാ റായി രക്ഷപ്പെട്ടു

ബോളിവുഡ് താരവും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയെ തന്റെ കെണിയില്‍ വീഴ്ത്താന്‍ ഹാര്‍വി ശ്രമിച്ചിരുന്നുവത്രെ. ഐശ്വര്യയുടെ മാനേജറുടെ അവസരോചിത ഇടപെടലാണ് അവരെ രക്ഷിച്ചത്.

നിര്‍ബന്ധിച്ച് ആരെയും പീഡിപ്പിച്ചിട്ടില്ല

നിര്‍ബന്ധിച്ച് ആരെയും പീഡിപ്പിച്ചിട്ടില്ല

എന്നാല്‍ എല്ലാ ആരോപണങ്ങളും ഹാര്‍വി നിഷേധിച്ചു. താന്‍ നിര്‍ബന്ധിച്ച് ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മതമില്ലാതെ ആരെയും സമീപിച്ചിട്ടില്ലെന്നും ഹാര്‍വി പറഞ്ഞു.

ഹാര്‍വിയുടെ ജീവിതം തകിടം മറിക്കും

ഹാര്‍വിയുടെ ജീവിതം തകിടം മറിക്കും

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഹാര്‍വിയുടെ ജീവിതം തകിടം മറിക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജോര്‍ജിയന വിവാഹ മോചനത്തിന് ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധ്യക്ഷസ്ഥാനം പോയി

അധ്യക്ഷസ്ഥാനം പോയി

ഹാര്‍വിയുടെ സോഹദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ പ്രൊഡക്ഷന്‍ കമ്പനിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഹാര്‍വിക്ക് സാധിക്കില്ല.

ഓസ്‌കാര്‍ നേടിയ 81 സിനിമകള്‍

ഓസ്‌കാര്‍ നേടിയ 81 സിനിമകള്‍

ഹോളിവുഡ് നിര്‍മാതാക്കളില്‍ പ്രമുഖനാണ് ഹാര്‍വി. അദ്ദേഹം നിര്‍മിച്ച സിനിമകളില്‍ 81 എണ്ണത്തിന് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 300ഓളം സിനിമകള്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. ഹോളിവുഡിനെ അമ്പരപ്പിച്ചാണ് 65 കാരനായ ഹാര്‍വിക്കെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+