കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവ സമയത്തും പീഡനം; നിര്‍മാതാവിനെതിരേ അസിസ്റ്റന്റ്, പൊട്ടിക്കരഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍

ശാരീരികമായി അയാള്‍ ശക്തനായിരുന്നു. വെറുതെ വിടണമെന്ന് പറഞ്ഞിട്ടും തന്നെ അയാള്‍ കീഴ്‌പ്പെടുത്തി. ബലം പ്രയോഗിച്ചും മര്‍ദ്ദിച്ചുമാണ് തന്നെ കീഴ്‌പ്പെടുത്തിയത്

  • By Desk
Google Oneindia Malayalam News

നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരേ പുതിയ ലൈംഗിക ആരോപണം. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലേയ് ആണ് നിര്‍മാതാവ് ക്രൂരമായി പീഡിപ്പിച്ചെന്ന് മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. നേരത്തെ സിനിമാ മേഖലയിലെ നടിമാരും മോഡലുകലും ഹാര്‍വിക്കെതിരേ രംഗത്തെത്തിയിരുന്നു.

മിമിയുടെ ആരോപണം ഹാര്‍വിക്ക് കൂടുതല്‍ തിരിച്ചടിയാകും. അദ്ദേഹം ചെയ്ത ക്രൂരതകള്‍ അക്കമിട്ട് നിരത്തിയാണ് മിമി വാര്‍ത്താ സമ്മേളനം നടത്തിയത്. പീഡനം വിവരിക്കുമ്പോള്‍ പലപ്പോഴും മിമി പൊട്ടിക്കരഞ്ഞു. സോഷ്യല്‍ മീഡിയയിലും പോലീസില്‍ നേരിട്ടും ഹാര്‍വിക്കെതിരേ നടിമാര്‍ പരാതി ഉന്നയിക്കുന്നത് തുടരുകയാണ്. മിമി തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു...

ആര്‍ത്തവ സമയത്ത് പോലും

ആര്‍ത്തവ സമയത്ത് പോലും

ആര്‍ത്തവ സമയത്ത് പോലും ഹാര്‍വി തന്നെ പീഡിപ്പിച്ചെന്ന് മിമി പറയുന്നു. ഇക്കാര്യം കേണപേക്ഷിച്ച് പറഞ്ഞിട്ടും അയാള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന് പറഞ്ഞ് മിമി കണ്ണീരൊലിപ്പിച്ചു.

അയാള്‍ ചെയ്തത്

അയാള്‍ ചെയ്തത്

2006ല്‍ ഹാര്‍വി നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ചെന്നും മിമി ആരോപിച്ചു. മിമിക്ക് ഇരുപത് വയസുള്ളപ്പോഴാണ് ഈ പീഡനങ്ങള്‍ നടന്നത്. അയാള്‍ ബലം പ്രയോഗിച്ച് തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും മിമി പറഞ്ഞു.

ക്രൂര മര്‍ദ്ദനവും

ക്രൂര മര്‍ദ്ദനവും

ശാരീരികമായി അയാള്‍ ശക്തനായിരുന്നു. വെറുതെ വിടണമെന്ന് പറഞ്ഞിട്ടും തന്നെ അയാള്‍ കീഴ്‌പ്പെടുത്തി. ബലം പ്രയോഗിച്ചും മര്‍ദ്ദിച്ചുമാണ് തന്നെ കീഴ്‌പ്പെടുത്തിയത്- മിമി വിവരിച്ചു.

ഹാര്‍വിയുടെ വാദത്തിന് തിരിച്ചടി

ഹാര്‍വിയുടെ വാദത്തിന് തിരിച്ചടി

എന്നാല്‍ ആരോപങ്ങള്‍ നിരവധി ഉയര്‍ന്നപ്പോള്‍ ആരെയും നിര്‍ബന്ധിച്ച് കീഴ്‌പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഹാര്‍വിയുടെ നിലപാട്. എന്നാല്‍ പുതിയ ആരോപണം അദ്ദേഹത്തിന് കൂടതല്‍ തിരിച്ചടിയാകും.

ആയിരത്തിലധികം പരാതികള്‍

ആയിരത്തിലധികം പരാതികള്‍

സോഷ്യല്‍ മീഡിയ വഴി ആയിരത്തിലധികം പരാതികളാണ് സിനിമാ രംഗത്തുനിന്ന് ഹാര്‍വിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. കൂടാതെ ന്യൂയോര്‍ക്കിലും ലണ്ടനിലുമായി 49 പേര്‍ പോലീസില്‍ നേരിട്ട് പരാതിയും നല്‍കി. ഇപ്പോഴിതാ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കമ്പനിയിലെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് രംഗത്തെത്തിയിരിക്കുന്നു.

പരാതിയുടെ തുടക്കം

പരാതിയുടെ തുടക്കം

കഴിഞ്ഞാഴ്ചയാണ് ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ ഇന്റര്‍നെറ്റില്‍ പരാതി പ്രളയമുണ്ടായത്. 49 പേര്‍ രേഖാമൂലം വിവിധ രാജ്യങ്ങളില്‍ പരാതി ഉന്നയിച്ചപ്പോള്‍ ഇന്റര്‍നെറ്റിലെ പരാതികള്‍ ആയിരം കവിഞ്ഞു. ഇറ്റാലിയന്‍ മോഡല്‍ അംബ ബാറ്റിലോണ ഗുട്ടറസ് ഉന്നയിച്ച പരാതിക്ക് തൊട്ടുപിന്നാലെയാണ് പരാതി പ്രളയം.

അവസരം തേടിയ അംബ

അവസരം തേടിയ അംബ

മോഡലിങില്‍ അവസരം തേടിയ അംബയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഹാര്‍വി. ശേഷം ചിത്രത്തില്‍ കാണുന്ന പോലെ തന്നെയാണ് നിന്റെ ശരീരം എന്ന് പരിശോധിക്കണമെന്നായിരുന്നു ഹാര്‍വിയുടെ ആവശ്യമെന്ന് അംബ പറയുന്നു.

ലണ്ടനിലും പരാതി

ലണ്ടനിലും പരാതി

ലണ്ടനില്‍ മൂന്ന് സിനിമാ നടിമാരാണ് ഹാര്‍വിക്കെതിരേ പരാതി ഉന്നയിച്ചത്. ഇക്കാര്യം സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പോലീസ് അന്വേഷിക്കുന്നുണ്ട്. അതിന് പുറമെ അമേരിക്കയില്‍ ന്യൂയോര്‍ക്ക് പോലീസും അന്വേഷണം തുടരുകയാണ്. കൂടുതല്‍ രാജ്യങ്ങളില്‍ ഹാര്‍വിക്കെതിരേ പരാതി ഉയരുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലെല്ലാം അന്വേഷണവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്ററില്‍ പരാതിപ്രളയം

ട്വിറ്ററില്‍ പരാതിപ്രളയം

നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിന് ഇരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ 'എന്നെയും' എന്ന് പ്രതികരിക്കുക. ഇതായയിരുന്നു പീഡനത്തിന് ഇരയായ നടി അലിസ മിലാനോയുടെ ട്വീറ്റ്. ഇതിനോടാണ് ആയിരത്തിലധികം യുവതികള്‍ പ്രതികരിച്ചത്. അംബയ്ക്കുണ്ടായ അനുഭവം തങ്ങള്‍ക്കുമുണ്ടായെന്നാണ് വെളിപ്പെടുത്തലുകള്‍.

ഹാര്‍വി ചെയ്തത്

ഹാര്‍വി ചെയ്തത്

2015 മാര്‍ച്ച് 28നാണ് അംബയെ ഹാര്‍വി ദേഹപരിശോധന നടത്തിയത്. പോലീസിനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയെടുത്തില്ലെന്ന് അംബ വിശദീകരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടതോടെയാണ് ആഗോളതലത്തില്‍ വിഷയം ചര്‍ച്ചയായത്. ഇപ്പോള്‍ ഹാര്‍വിക്കെതിരേ കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്നു.

വാര്‍ത്ത പുറത്തുവന്നപ്പോള്‍

വാര്‍ത്ത പുറത്തുവന്നപ്പോള്‍

ഓസ്‌കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവാണ് ഹാര്‍വി. ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഹാര്‍വിക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ലണ്ടനില്‍ ആരോപിക്കപ്പെട്ട സംഭവം 35 വര്‍ഷം മുമ്പാണ് നടന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വളരെ പ്രയാസമാണ്.

ഹോളിവുഡ് സുന്ദരിമാര്‍

ഹോളിവുഡ് സുന്ദരിമാര്‍

ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രോ ഉള്‍പ്പെടെ 30 ഹോളിവുഡ് സുന്ദരിമാരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഹാര്‍വിക്കെതിരേ ന്യൂയോര്‍ക്ക് പോലീസ് അന്വേഷിക്കുന്നത്. ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍, കാംഡണ്‍, വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളില്‍ വച്ച് അഞ്ച് തവണയാണ് മൂന്ന് നടിമാരെ ഹാര്‍വി പീഡിപ്പിച്ചത്.

ഹാര്‍വിയുടെ ഭാര്യ

ഹാര്‍വിയുടെ ഭാര്യ

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഹാര്‍വിയുടെ ജീവിതം തകിടം മറിക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജോര്‍ജിയന വിവാഹ മോചനത്തിന് ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍വിയുടെ സഹോദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ പ്രൊഡക്ഷന്‍ കമ്പനിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി.

തിളങ്ങിയ 81 സിനിമകള്‍

തിളങ്ങിയ 81 സിനിമകള്‍

ഹോളിവുഡ് നിര്‍മാതാക്കളില്‍ പ്രമുഖനാണ് ഹാര്‍വി. അദ്ദേഹം നിര്‍മിച്ച സിനിമകളില്‍ 81 എണ്ണത്തിന് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 300ഓളം സിനിമകള്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. ഹോളിവുഡിനെ അമ്പരപ്പിച്ചാണ് 65 കാരനായ ഹാര്‍വിക്കെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ജയിംസ് ടൊബാക്ക്

ജയിംസ് ടൊബാക്ക്

അതിനിടെ പ്രമുഖ ഹോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്ക് പീഡിപ്പിച്ചെന്നാരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തിയിട്ടുണ്ട്. നടിമാരാക്കാമെന്ന് പറഞ്ഞായിരുന്നു പീഡനങ്ങള്‍. ലൈംഗിക അതിപ്രസരമുള്ള സംഭാഷണം ജയിംസിന്റെ പതിവായിരുന്നുവത്രെ.

നടിമാരും പാട്ടുകാരും

നടിമാരും പാട്ടുകാരും

38 സ്ത്രീകളാണ് ഇത്തരം കാര്യങ്ങള്‍ വിവരിച്ച് പരാതി നല്‍കിയിരിക്കുന്നത്. യുവതികള്‍ പരാതി നല്‍കിയ കാര്യം വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് 72 കാരനായ ജയിംസ് ടൊബാക്ക്. പരാതിക്കാരായ നടിമാരെയും പാട്ടുകാരെയും താന്‍ കണ്ടിട്ടില്ലെന്നാണ് ഇയാള്‍ പ്രതികരിച്ചത്.

English summary
Actress Attack case: Woman Says Harvey Weinstein Forcibly Performed Oral Sex on Her During Her Period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X