നീലച്ചിത്ര നടിയെ പാര്‍ട്ടി പുറത്താക്കി
ബെര്‍ലിന്‍: പാര്‍ട്ടിയുടെ ജനപ്രീതി കൂട്ടന് വേണ്ടി കൊണ്ടുനടന്നിരുന്ന നീലച്ചിത്ര നടിയെ ഒടുവില്‍ പാര്‍ട്ടി പുറത്താക്കി. നടിയുടെ സാന്നിധ്യം കൊണ്ട് പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാകുമെന്ന് പേടിച്ചിട്ടാണ് പുറത്താക്കല്‍ നടപടി എന്നൊന്നും കരുതരുത് കേട്ടോ, കറുത്ത വര്‍ഗക്കാരന്റെ കൂടെ അഭിനയിച്ചു എന്ന കുറ്റത്തിനാണ് നടിയെ പാര്‍ട്ടി പറഞ്ഞുവിട്ടത്.
ജര്‍മനിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് വനിതാ നേതാവ് കൂടിയായ നടിയെ പറഞ്ഞുവിട്ടത്. അഡല്‍റ്റ് സിനിമാരംഗത്ത് കിറ്റി ബ്ലെയര്‍ എന്ന പേരില്‍ പ്രശസ്തയായ ഇന ഗ്രോളിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. ഏറ്റവും പുതിയ ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരനൊപ്പം ഇന അഭിനയിച്ചതാണ് പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചത്.

ജര്‍മനിയിയെ ദേശഭക്തരുടേ പാര്‍ട്ടി എന്നാണ് എന്‍ ഡി പി അറിയപ്പെടുന്നത്. പണത്തിന് വേണ്ടി ശരീരം വിറ്റു എന്നത് മാത്രമല്ല കറുത്ത വര്‍ഗക്കാരനൊപ്പം അഭിനയിച്ച് പാര്‍ട്ടിയെയും ജര്‍മനിയെയും അപമാനിച്ചു എന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. നടിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ പേജുകള്‍ പോലും അനുയായികള്‍ തുടങ്ങിവച്ചു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം പ്രത്യേക യോഗം വിളിച്ചുകൂട്ടി സംഭവം ചര്‍ച്ച ചെയ്തു. പിന്നീട് പാര്‍ട്ടിയും ഇന ഗ്രോളുമായി എല്ലാ ബന്ധവും അവസാനിച്ചു എന്നും ഇനി പാര്‍ട്ടിയില്‍ ഇന ഉണ്ടാകില്ല എന്നും എന്‍ ഡി പി നേതാക്കള്‍ പ്രസ്താവന നടത്തി. 1964 ലാണ് എന്‍ ഡി പി സ്ഥാപിച്ചത്.
-
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
സെലിബ്രിറ്റി തരംഗമുണ്ടാക്കാൻ ബിജെപി, ഒറ്റപ്പാലത്ത് മേജർ രവിക്ക് സാധ്യത, ശോഭനയും ശ്വേതയും കളത്തിലിറങ്ങുമോ? -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ!










Click it and Unblock the Notifications