കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലച്ചിത്ര നടിയെ പാര്‍ട്ടി പുറത്താക്കി

Google Oneindia Malayalam News

ബെര്‍ലിന്‍: പാര്‍ട്ടിയുടെ ജനപ്രീതി കൂട്ടന്‍ വേണ്ടി കൊണ്ടുനടന്നിരുന്ന നീലച്ചിത്ര നടിയെ ഒടുവില്‍ പാര്‍ട്ടി പുറത്താക്കി. നടിയുടെ സാന്നിധ്യം കൊണ്ട് പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാകുമെന്ന് പേടിച്ചിട്ടാണ് പുറത്താക്കല്‍ നടപടി എന്നൊന്നും കരുതരുത് കേട്ടോ, കറുത്ത വര്‍ഗക്കാരന്റെ കൂടെ അഭിനയിച്ചു എന്ന കുറ്റത്തിനാണ് നടിയെ പാര്‍ട്ടി പറഞ്ഞുവിട്ടത്.

ജര്‍മനിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് വനിതാ നേതാവ് കൂടിയായ നടിയെ പറഞ്ഞുവിട്ടത്. അഡല്‍റ്റ് സിനിമാരംഗത്ത് കിറ്റി ബ്ലെയര്‍ എന്ന പേരില്‍ പ്രശസ്തയായ ഇന ഗ്രോളിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. ഏറ്റവും പുതിയ ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരനൊപ്പം ഇന അഭിനയിച്ചതാണ് പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചത്.

ina-groll

ജര്‍മനിയിയെ ദേശഭക്തരുടേ പാര്‍ട്ടി എന്നാണ് എന്‍ ഡി പി അറിയപ്പെടുന്നത്. പണത്തിന് വേണ്ടി ശരീരം വിറ്റു എന്നത് മാത്രമല്ല കറുത്ത വര്‍ഗക്കാരനൊപ്പം അഭിനയിച്ച് പാര്‍ട്ടിയെയും ജര്‍മനിയെയും അപമാനിച്ചു എന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. നടിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ പേജുകള്‍ പോലും അനുയായികള്‍ തുടങ്ങിവച്ചു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം പ്രത്യേക യോഗം വിളിച്ചുകൂട്ടി സംഭവം ചര്‍ച്ച ചെയ്തു. പിന്നീട് പാര്‍ട്ടിയും ഇന ഗ്രോളുമായി എല്ലാ ബന്ധവും അവസാനിച്ചു എന്നും ഇനി പാര്‍ട്ടിയില്‍ ഇന ഉണ്ടാകില്ല എന്നും എന്‍ ഡി പി നേതാക്കള്‍ പ്രസ്താവന നടത്തി. 1964 ലാണ് എന്‍ ഡി പി സ്ഥാപിച്ചത്.

English summary
German actress fired from National Democratic Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X