Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാനടി കാംഗ് ദുരി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍!

ഇഞ്ചിയോണ്‍: യുവനടി കാംഗ് ദുരിയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് കാംഗ് ദുരിയെ സ്വന്തം താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാംഗ് ദുരിയുടെ മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുളള കാര്യം തള്ളിക്കളയാന്‍ പറ്റില്ല എന്നും പോലീസ് കരുതുന്നുണ്ട്.

വൈകുന്നേരം 4 മണിയോടെ കാംഗ് ദുരിയുടെ വീട്ടിലെത്തിയ സഹായിയാണ് പോലീസില്‍ വിവരം അറിയിച്ചത്. കാംഗ് ദുരിയെ വിളിച്ചിട്ട് മറുപടിയൊന്നും കിട്ടാത്തതിനാല്‍ സഹായി ആദ്യം സുരക്ഷാ പ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു. കാംഗ് ദുരിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. സുരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് കാംഗ് ദുരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

kangduri

നടിയുടെ ദേഹത്ത് മുറിവുകളൊന്നും കാണാനില്ല എന്നാണ് പോലീസ് പറയുന്നത്. വാതില്‍ ആരെങ്കിലും തുറന്നതായും സംശയമില്ല. ഇതൊരു ആത്മഹത്യയാകാനാണ് സാധ്യത. എങ്കിലും സംഭവത്തില്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തന്റെ സ്വകാര്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി താരം നേരത്തെ പലരോടും പറഞ്ഞിട്ടുണ്ട്.

ദക്ഷിണ കൊറിയയിലെ പ്രശസ്തയായ ബ്രോഡ്കാസ്റ്റിങ് ജോക്കിമാരില്‍ ഒരാളാണ് 22 കാരിയായ കാംഗ് ദുരി. ആഫ്രീക്ക.കോം എന്ന വീഡിയോ ഷെയറിങ് വെബ്‌സൈറ്റിന് വേണ്ടിയാണ് ദുരി ജോലി ചെയ്യുന്നത്. ടി വി സീരിയലിലും ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കാംഗ് ദുരി ഒരു റോഡപകടത്തില്‍ മരിച്ചു എന്ന് കഴിഞ്ഞ ദിവസം ചില കൊറിയന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+