അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ പങ്ക് ചേര്‍ന്ന് ബോളിവുഡ് താരം ജ്യോതി സിങും (ചിത്രങ്ങള്‍)
ഇന്ത്യക്കൊപ്പം ലോകരാജ്യങ്ങള്‍ ഇന്ന് യോഗാ ദിനം ആചരിക്കുന്നു. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും വിപുലമായ പരിപാടികള്‍ നടക്കുകയാണ്. ഭാരതത്തിന്റെ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ.
ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിന് നല്കിയ മികച്ച സംഭാവനകളില്‍ ഒന്ന് യോഗയാണ്. 2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു വരുന്നു. ഈ വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുള്ള പ്രമുഖര്‍ യോഗാ ദിനാചരണത്തില്‍ പങ്കുചേര്‍ന്നു.

താരങ്ങളും
ഭരണാധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പുറമേ സെലിബ്രേറ്റികളും യോഗാ ദിനത്തില്‍ പങ്കുചേര്‍ന്നു. നിരവധി ബോളിവുഡ് താരങ്ങള്‍ യോഗാ ദിനാചരണത്തില്‍ വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കുചേര്‍ന്നു.

ജ്യോതി സിങ്
പ്രശസ്ത ബോളിവുഡ് താരമായ ജ്യോതി സിങ്ങ് അമേരിക്കയില്‍ വെച്ചാണ് യോഗാദിനാചരണത്തില്‍ പങ്കു ചേര്‍ന്നത്. യാദവി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജ്യോതി സിങ്ങ് ദിവസവും രണ്ട് മണിക്കൂറിലേറെ യോഗ പരിശീലിക്കുന്നു.

താല്പര്യം
യോഗാദിനാചരണത്തിന്റെ ഭാഗമായി ആളുകള്‍ക്ക് യോഗയില്‍ താല്പര്യം ഉണ്ടാക്കുന്നതിനായി കുറച്ച് ഫോട്ടോകോളും ജ്യോതി സിങ്ങ് ഷെയര്‍ ചെയ്യുന്നു.

മാനസികമായി
നല്ല ശരീരവടിവിനും വേണ്ടിയും വര്‍ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം തേടി മാനസികമായ സമാധാനം കൈവരിക്കാന്‍ വേണ്ടിയും നിരവധി ബോളിവുഡ്നടിമാര് യോഗ ആചരിച്ച് വരുന്നു.

പരിശീലനം
ആരോഗ്യമുള്ള ശരീരിത്തനും മനസ്സിനുമായി നിരവധി ആളുകള്‍ ഇന്ന് യോഗ പരിശീലിക്കുന്നു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തില്‍ നിന്ന് മോചനം നേടാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്.

50000 പേര്
നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി 50000 പേരുടെ അഭ്യാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കി. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന യോഗാഭ്യാസത്തിനാണ് മോദി നേതൃത്വം കൊടുത്തത്
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications