Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിമാർ കൂട്ട ആത്മഹത്യയിലേക്ക്... ഞെട്ടിത്തരിച്ച് ലോകം; ഏറ്റവും ഒടുവിൽ ഈ യുവതിയും കൂടി

Recommended Video

cmsvideo
    കൂട്ട ആത്മഹത്യ ചെയ്ത് നടിമാർ , കാരണം?? | Oneindia Malayalam

    ഹോളിവുഡ്: ലോകത്ത് പുരുഷന്‍മാരേക്കാള്‍ വേതനം പറ്റുന്ന സ്ത്രീകളുള്ള മേഖലകള്‍ അപൂര്‍വ്വമായിരിക്കും. എന്നാല്‍ അശ്ലീല സിനിമ മേഖലയില്‍ പുരുഷന്‍മാരേക്കാള്‍ പ്രതിഫലം സ്ത്രീകള്‍ക്കാണ്. അശ്ലീല സിനിമകളിലെ പുരുഷന്‍മാരേക്കാളും അറിയപ്പെടുന്നതും സ്ത്രീകള്‍ തന്നെ.

    എന്നാല്‍ വലിയ പ്രതിഫലം പറ്റുന്നുണ്ടെങ്കിലും മേഖലയില്‍ സ്ത്രീകളുടെ കാര്യം അത്ര ആശാവഹം അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അശ്ലീല സിനിമ നായികമാരുടെ ആത്മഹത്യാ വാര്‍ത്തകളാണ് അടുത്തിടെ ഏറെ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

    ഏറ്റവും ഒടുവില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഒലീവിയ ലുവ എന്ന ഒലീവിയ വോള്‍ട്ടയര്‍ ആണ് ഒടുവില്‍ ജീവന്‍ വെടിഞ്ഞത്. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച അഞ്ചാമത്തെ മരണം ആണിത്. എന്താണ് അശ്ലീല സിനിമ മേഖലയില്‍ സംഭവിക്കുന്നത്?

    ഒലീവിയ ലുവ

    ഒലീവിയ ലുവ

    ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള അശ്ലീല സിനിമ താരം ആയിരുന്നു ഒലീവിയ ലുവ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ മേഖലയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പറഞ്ഞായിരുന്നു ഇത്.

    23-ാം വയസ്സില്‍

    23-ാം വയസ്സില്‍

    എന്നാല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. തന്റെ 23-ാം വയസ്സില്‍ ഒലീവിയ അന്തരിച്ചു എന്നതായിരുന്നു അത്. ഒരു സാധാരണ മരണം ആയിരുന്നില്ല ഒലീവിയയുടേയത്. അത് എങ്ങനെ ആയിരുന്നു?

     ആത്മഹത്യ?

    ആത്മഹത്യ?

    ഒലീവിയ ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനമാണ് ഇപ്പോഴുള്ളത്. ലഹരി ഉപയോഗത്തിന് അടിമപ്പെട്ട ഒലീവിയ ഒരു ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ ആയിരുന്നു. മരുന്നുകളും മദ്യവും ചേര്‍ത്ത് കഴിച്ചതാണ് ഒലീവിയയുടെ മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍

    മദ്യം എങ്ങനെ എത്തി?

    മദ്യം എങ്ങനെ എത്തി?

    മദ്യത്തിന് കടുത്ത വിലക്കുള്ള സ്ഥലത്തായിരുന്നു ഒലീവിയയുടെ ചികിത്സ നടന്നിരുന്നത്. മാസങ്ങളായി മേഖലയില്‍ നിന്ന് വിട്ടുനിന്നിരുന്ന ഒലീവിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ, ഒലീവിയയക്ക് ചികിത്സക്കിടെ എവിടെ നിന്ന് മദ്യം കിട്ടി എന്ന ചോദ്യവും ഉയരുന്നുണ്ട്.

    അഞ്ചാമത്തെ നടി

    അഞ്ചാമത്തെ നടി

    കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ മരിക്കുന്ന അഞ്ചാമത്തെ അശ്ലീല സിനിമ നടിയാണ് ഒലീവിയ എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന കാര്യം. ആ മരണങ്ങളൊന്നും തന്നെ സ്വാഭാവിക മരണങ്ങള്‍ ആയിരുന്നില്ല എന്ന് കൂടി പരിഗണിക്കുമ്പോള്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു.

    ഓഗസ്റ്റ് ആമെസ്

    ഓഗസ്റ്റ് ആമെസ്

    ഒരുമാസം മുമ്പായിരുന്നു മറ്റൊരു അശ്ലീല സിനിമ താരം മരിച്ചത്, ഓഗസ്റ്റ് ആമെസ്. വീട്ടില്‍ നിന്ന് അധികം അകലെ അല്ലാത്ത ഒരു പാര്‍ക്കില്‍ ആയിരുന്നു ഓഗസ്റ്റ് അമെസിന്റെ മൃതദേഹം കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ കണ്ട് മനംമടുത്ത് ആമെസ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

    യൂറി ലവ്

    യൂറി ലവ്

    ഓഗസ്റ്റ് ആമെസിന്റെ മരണത്തിന് മുമ്പായിരുന്നു യൂറി ലവിന്റെ ആത്മഹത്യ. 31 കാരിയായ യൂറി ലവ് യൂറിസന്‍ ബെല്‍ട്രാന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഉറക്ക ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു യൂറിയുടെ ആത്മഹത്യ. ഇതിന്റെ കാരണവും കണ്ടെത്തപ്പെട്ടിട്ടില്ല.

    ഒലീവിയ നോവ

    ഒലീവിയ നോവ

    ഒലീവിയ നോവ എന്ന നടിയും ഇക്കാലയളവില്‍ ആണ് മരിച്ചത്. വെറും 20 വയസ്സായിരുന്നു ഒലീവിയ നോവയുടെ പ്രായം. ഈ മരണത്തിലും ദുരൂഹതകള്‍ ബാക്കിയാണ്.

    ഷൈല സ്റ്റൈലസ്

    ഷൈല സ്റ്റൈലസ്

    കഴിഞ്ഞ നവംബര്‍ ഒമ്പതിന് മറ്റൊരു മരണവും ലോകത്തെ ഞെട്ടിച്ചു. അത് അശ്ലീല സിനിമ താരമായ ഷൈല സ്‌റ്റൈലസിന്റേതായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടില്‍ ആയിരുന്നു ഷൈലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടേയും മരണകാരണം വ്യക്തമല്ല.

    ആത്മഹത്യകള്‍ പുതുമയല്ല

    ആത്മഹത്യകള്‍ പുതുമയല്ല

    അശ്ലീല സിനിമ മേഖലയില്‍ നടിമാരുടെ ആത്മഹത്യകള്‍ ഒരു പുതുമയൊന്നും അല്ല. പല പ്രമുഖരും മുമ്പ് ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ മൂന്ന് മാസത്തിനിടെ അഞ്ച് പേര്‍ മരണപ്പെട്ടു എന്ന് പറയുമ്പോള്‍ അത് അത്ര ലളിതമല്ല.

    സ്വയം വെടിവച്ച് മരിച്ച മേഗന്‍

    സ്വയം വെടിവച്ച് മരിച്ച മേഗന്‍

    90 കളിലെ ഏറ്റവും ഹോട്ടസ്റ്റ് ആയ അശ്ലീല സിനിമ താരം ആയിരുന്നു മേഗന്‍ ലീ. പതിനാലാം വയസ്സില്‍ വീട്ടില്‍ നിന്ന് ഓടിപ്പോയ മേഗന്‍ പിന്നീട് പോണ്‍ ഇന്‍ഡസ്ട്രിയിലെ അറിയപ്പെടുന്ന താരമായി. എന്നാല്‍ തന്റെ 26-ാം വയസ്സില്‍ സ്വയം വെടിവച്ച് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അമിതമായ അളവില്‍ മയക്കുമരുന്ന് കൂടി കഴിച്ചിരുന്നു മേഗന്‍.

    കടംതീര്‍ക്കാന്‍ വന്നവള്‍

    കടംതീര്‍ക്കാന്‍ വന്നവള്‍

    എണ്‍പതുകളുടെ തുടക്കത്തില്‍ ടിവി ഷോയിലൂടെ മികച്ച പേരെടുത്ത നടി ആയിരുന്നു ഡാന പ്ലാറ്റോ. എന്നാല്‍ അതിന് ശേഷം അവര്‍ക്ക് നല്ല വേഷങ്ങളൊന്നും കിട്ടിയില്ല. കടം പെരുകിയപ്പോള്‍ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ഒടുവില്‍ അമിതമായ അളവില്‍ വേദന സംഹാരികള്‍ കഴിച്ച് അവര്‍ ജീവനൊടുക്കുകയായിരുന്നു.

    കാരന്‍ ലാന്ക്വാമേ

    കാരന്‍ ലാന്ക്വാമേ

    അശ്ലീല സിനിമകളില്‍ ശ്രദ്ധേയയായതിന് ശേഷം ആ മേഖല വിട്ട ആളായിരുന്നു കാരന്‍ ലാന്‍ക്വാമേ. 2002 ല്‍ അവര്‍ അശ്ലീല സിനികളോട് വിടപറഞ്ഞു. അതിന് ശേഷം മുഖ്യധാരാ സിനിമകളുടെ ഭാഗമായി. എന്നാല്‍ തന്റെ 32-ാം വയസ്സില്‍, അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

    സാവന്നയുടെ ആത്മഹത്യ

    സാവന്നയുടെ ആത്മഹത്യ

    90 കളുടെ തുടക്കത്തിലെ ഏറ്റവും പ്രധാനപ്പെട്ട അശ്ലീല സിനിമ നായികയായിരുന്നു സാവന്ന. 1994 ല്‍ ഒരു അപകടത്തില്‍ പെട്ടതാണ് സാവന്നയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. മൂക്കിന്റെ പാലം തകര്‍ന്ന സാവന്ന സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

    പോളിന്‍ ചാന്‍

    പോളിന്‍ ചാന്‍

    ചൈനീസ്- ഹോങ് കോങ് നടിയായിരുന്നു പോളിന്‍ ചാന്‍. ഒരുപാട് വിവാദങ്ങളില്‍ നായികയായിരുന്നു ഇവര്‍. പിന്നീട് ഒരു തായ് വാന്‍ കോടീശ്വരനെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധം തകര്‍ന്നു. ഇതോടെ ഒരു കെട്ടിടത്തിന്റെ 24-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു പോളിന്‍ ചാന്‍.

    ഷോണ ഗ്രാന്റ്

    ഷോണ ഗ്രാന്റ്

    രണ്ട് വര്‍ഷം കൊണ്ട് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം വാങ്ങിയ ആളായിരുന്നു ഷോണ ഗ്രാന്റ്. അതും 1980 കളുടെ തുടക്കത്തില്‍. കാമുകന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഷോണ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

    അലീസിയ ടെയ്‌ലര്‍

    അലീസിയ ടെയ്‌ലര്‍

    ഒരിക്കല്‍ അശ്ലീല സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയും പിന്നീട് തിരിച്ച് വരികയും ചെയ്ത നടി ആയിരുന്ന അലീസിയ ടെയ്‌ലര്‍. ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ആയിരുന്നു ഇത്. എന്നാല്‍ 2013 ല്‍ അലീസിയ അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്തു.

    സായ മിസാക്കി

    സായ മിസാക്കി

    19-ാം വയസ്സില്‍ അശ്ലീല സിനിമ മേഖലയില്‍ എത്തിയ ജാപ്പനീസ് സുന്ദരി ആയിരുന്നു സായ മിയാക്കി. എന്നാല്‍ അധിക കാലം സായ ഈ മേഖലയില്‍ നിന്നില്ല. തന്റെ 21-ാം വയസ്സില്‍ മുറിക്കുളളില്‍ തൂങ്ങിമരിക്കുകയായിരുന്നു സായ. 2007 ല്‍ ആയിരുന്നു ഇത്.

    അനസ്‌തേഷ്യ ബ്ലൂ

    അനസ്‌തേഷ്യ ബ്ലൂ

    ആത്മഹത്യ ചെയ്ത മറ്റൊരു അശ്ലീല സിനിമ നായിക ആണ് അനസ്‌തേഷ്യ ബ്ലൂ. 28-ാം വയസ്സില്‍ ആയിരുന്നു അമിതമായി മരുന്നുകള്‍ കഴിച്ച് അനസ്‌തേഷ്യ ആത്മഹത്യ ചെയ്തത്. 2008 ല്‍ ആയിരുന്നു ഇത്.

    2000-ാം ആണ്ടിന് ശേഷം

    2000-ാം ആണ്ടിന് ശേഷം

    പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. 2000-ാം ആണ്ടിന് ശേഷം ആണ് ഇത്രയും അധികം ആത്മഹത്യകള്‍ നടന്നിട്ടുള്ളത്. എന്നാല്‍ വെറും മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ അഞ്ച് പേര്‍ ആത്മഹത്യ ചെയ്തു എന്നത് ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത തന്നെയാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+