'മുലപ്പാല്‍' കൊണ്ട് നടിയുടെ ഐസ് ബക്കറ്റ് ചലഞ്ച്!
സെല്‍ഫി ജ്വരം തല്‍ക്കാലം വിട്ട് ആളുകള്‍ ഇപ്പോള്‍ ഐസ് ബക്കറ്റ് ചാലഞ്ചിന് പുറകെയാണല്ലോ. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് എന്ന രോഗത്തിനെതിരായി അവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അമേരിക്കയില്‍ തുടങ്ങിയ ഐസ് ബക്കറ്റ് ചലഞ്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ്. വെല്ലുവിളിച്ചും വെല്ലുവിളി സ്വീകരിച്ചും വീഡിയോ പോസ്റ്റ് ചെയ്യുന്നവരെ തട്ടി ഓണ്‍ലൈനില്‍ നടക്കാന്‍ വയ്യ എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.
മുന്‍നിര നായികമാര്‍ മുതല്‍ വിവാദ നായിക പൂനം പാണ്ഡെ വരെ എത്തി നില്‍ക്കുന്നു ബോളിവുഡിലെ ഐസ് ബക്കറ്റ് ചലഞ്ച്. സംഭവം രഞ്ജിനി ഹരിദാസും ഫഹദ് ഫാസിലും നസ്രിയ നസീമും വഴി മലയാളത്തിലുമെത്തും എന്നാണ് കേള്‍ക്കുന്നത്. എന്തായാലും ഐസ് ബക്കറ്റ് ചലഞ്ചിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വ്യത്യസ്തമായ ഒരു പ്രകടനം നോക്കൂ.

ഹോളിവുഡ് താരമായ ഒലിവിയ വൈല്‍ഡാണ് വ്യത്യസ്തമായ ആ ഐസ് ബക്കറ്റ് ചലഞ്ച് നടത്തിയിരിക്കുന്നത്. സാധാരണ എല്ലാവരും വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ മുലപ്പാല് കൊണ്ടാണ് ഒലിവിയ തന്റെ ചലഞ്ച് നടത്തിയത്. രാത്രി മൊത്തം ശ്രമിച്ചിട്ടാണ് പ്രകടനത്തിനുള്ള പാല്‍ കിട്ടിയതെന്നും താരം കളിയായി പറഞ്ഞു. വെള്ളം കിട്ടിയില്ല അതുകൊണ്ട് പാലുപയോഗിക്കുന്നു എന്നൊര് കമന്റടിക്കാനും ഒലിവിയ മറന്നില്ല.
പ്രശസ്ത ഹോളിവുഡ് താരങ്ങളാണ് ഒലിവിയയെ ചലഞ്ച് ചെയ്തത്. എന്നാല്‍ താന്‍ കുളിച്ചത് മുലപ്പാലിലല്ല എന്ന് താരം പിന്നീട് പറഞ്ഞു. എന്നാല്‍ എന്ത് പാലുപയോഗിച്ചായിരുന്നു തന്റെ ഐസ് ബക്കറ്റ് ചലഞ്ച് എന്ന് വെളിപ്പെടുത്താന്‍ ഒലിവിയ തയ്യാറായില്ല. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് അവബോധത്തിന് വേണ്ടി നടത്തിയ പരിപാടിക്കൊപ്പം മുലപ്പാലൂട്ടലിനും പ്രചാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം.












Click it and Unblock the Notifications