ഞെട്ടി സിനിമാ ലോകം.. നടി രേഷ്മ ഭര്‍ത്താവിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു

നടിയും ഗായികയുമായ രേഷ്മ ഭര്‍ത്താവിന്‍റെ വെടിയെറ്റ് കൊല്ലപ്പെട്ടു. പാക്കിസ്താനി ഗായികയും അഭിനേത്രിയുമായ രേഷ്മയെ സഹോദരന്‍റെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് രേഷ്മയും ഭര്‍ത്താവും പിണക്കത്തിലായിരുന്നു.

reshmadeath-1533802649.jpg


ഇതിനിടെ കഴിഞ്ഞ ദിവസം വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രേഷ്മ സഹോദരന്‍റെ വീട്ടിലേക്ക് പോയി. എന്നാല്‍ സഹോദരന്‍റെ ഒപ്പം രേഷ്മ താമസിക്കുന്നത് ഇയാള്‍ക്ക് സംശയമായി. ഇതോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ രേഷ്മയെ വെടിവെച്ച് കടന്നു കളയുകയായിരുന്നു.രേഷ്മ ഇയാളുടെ നാലാമത്തെ ഭാര്യയാണ്.

അഭിനേത്രിയും മോഡലുമായ രേഷ്മ നല്ല ഒരു ഗായിക കൂടിയാണ്. ജിയോ ടിവിയാണ് കൊലപാതകം സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പാക്കിസ്ഥാനില്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്ന 15ാമത്തെ താരമാണ് രേഷ്മയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്‍ ഫിബ്രവരിയലും സ്റ്റേജ് പരിപിാടിക്കിടെ സുന്‍ബുല്‍ എന്ന പാക്കിസ്ഥാനി ഗായിക വെടിയേറ്റ് മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q