Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്തനാര്‍ബുദം, ആരാധകരുടെ പിന്തുണ തേടി നടി

തനിക്ക് സ്തനാര്‍ബുദമാണ് എന്ന് പ്രമുഖ ഹോളിവുഡ് നടി ഷാനന്‍ ദോഹര്‍ത്തി. 44 കാരിയായ നടി ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആരാധകരോട് പറഞ്ഞത്. കഴിഞ്ഞ ഏതാനും നാളുകളായി ഞാന്‍ സ്തനാര്‍ബുദത്തിനോട് മല്ലിടുകയാണ്. ഇപ്പോള്‍ ചികിത്സയിലാണ്. ആപത്ത് സമയത്ത് ഒപ്പം നിന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും ആരാധകരോടും ദോഹര്‍ത്തി നന്ദി പറയുന്നു.

താനിപ്പോഴും നന്നായിത്തന്നെ ഭക്ഷണം കഴിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നുണ്ട്. ജീവിതത്തെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്. പ്രതീക്ഷകള്‍ ബാക്കിയുണ്ട്. എന്നൊടൊപ്പം നിന്ന ആരാധകരോട് നന്ദിയുണ്ട്. പിന്തുണ കൂടെയുണ്ടാകണം. വീട്ടുകാരോടും സുഹൃത്തുക്കളോടും നന്ദിയുണ്ട് - ദോഹര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു.

shannen-doherty

2014 ലാണ് ദോഹര്‍ത്തിക്ക് സ്തനാര്‍ബുദമാണ് എന്ന് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് തര്‍ക്കവുമായി ബന്ധപ്പെട്ട് മുന്‍ മാനേജ്‌മെന്റ് സ്ഥാപനമായ താനര്‍ മെയിന്‍സ്റ്റെനുമായി കേസിന് ഒരുങ്ങുകയാണ് നടി ഇപ്പോള്‍. 44 കാരിയായ ഷാനന്‍ മരിയ ദോഹര്‍ത്തി അമേരിക്കയിലെ പ്രശസ്തയായ നടിയും എഴുത്തുകാരിയും നിര്‍മാതാവുമാണ്. 1982 മുതല്‍ സിനിമാ രംഗത്ത് സജീവമാണ്. ടി വി പരമ്പരകളിലും റിയാലിറ്റി ഷോകളിലും അഭിനയിക്കുന്നുണ്ട്. സംവിധായികയും നിര്‍മാതാവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+