നടി ശ്രീയ ശരണിന് ലൈവിൽ അശ്ലീല കമന്റ്, മറുപടി നൽകി സ്പെയിൻകാരൻ ഭർത്താവ് ആൻഡ്രി
പ്രമുഖ തെന്നിന്ത്യന്‍ നടി സോഷ്യല്‍ മീഡിയ ലൈവില്‍ അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് മറുപടി നല്‍കി ഭര്‍ത്താവ് ആന്‍ഡ്രി കോഷ്ചീവ്. 2018ലാണ് ആന്‍ഡ്രിയെ ശ്രിയ വിവാഹം കഴിക്കുന്നത്. ഇരുവരം ഇപ്പോള്‍ സ്‌പെയിനിലാണ് താമസം. അടുത്തിടെ ശ്രീയ ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ഒരാള്‍ അശ്ലീല കമന്റുമായി രംഗത്ത് വന്നത്. നടിയുടെ ശരീരത്തെ കുറിച്ച് നൈസ് **** എന്നായിരുന്നു കമന്റ്.
ഈ അശ്ലീല കമന്റിന് പക്ഷേ മറുപടി നല്‍കിയത് ശ്രിയ ആയിരുന്നില്ല. പകരം ഭര്‍ത്താവ് ആയിരുന്നു. അത് ഞാന്‍ സമ്മതിച്ച് തരുന്നു. ഇനി അവളെ കുറിച്ച് കൂടുതല്‍ കമന്റുകള്‍ പറയൂ എന്നാണ് ആന്‍ഡ്രി മറുപടി നല്‍കിയത്. ആന്‍ഡ്രിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉളളതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി ശ്രിയ വെളിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ നിന്ന് തിരിച്ച് അയച്ച അനുഭവവും ശ്രിയ പങ്ക് വെച്ചിരുന്നു. കുറച്ച് ദിവസങ്ങളായി ആന്‍ഡ്രിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പനിയും ചുമയുമാണ് ആന്‍ഡ്രിക്ക് ഉണ്ടായിരുന്നത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ആന്‍ഡ്രിയുമായി ശ്രിയ ബാഴ്‌സലോണയിലെ ആശുപത്രിയിലേക്ക് പോയി
എന്നാല്‍ ആശുപത്രിയില്‍ തങ്ങള്‍ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം ആണെന്ന് ശ്രിയ പറയുന്നു. തങ്ങളോട് വേഗം തിരിച്ച് പോകാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. ആന്‍ഡ്രിക്ക് കൊവിഡ് ഇല്ലെങ്കില്‍ ആശുപത്രിയില്‍ നിന്ന് പകരാനുളള സാധ്യതയുണ്ട് എന്ന് പറഞ്ഞാണ് ഇവരെ ഡോക്ടര്‍മാര്‍ മടക്കി അയച്ചത്. തുടര്‍ന്ന് ആന്‍ഡ്രി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞ് കൊണ്ട് ചികിത്സ നടത്തി. രണ്ട് പേരും വ്യത്യസ്ത മുറികളില്‍ കഴിഞ്ഞു. പരസ്പരം അകലം പാലിച്ചു. ഇപ്പോള്‍ ആന്‍ഡ്രിയുടെ ആരോഗ്യനില മെച്ചപ്പട്ടിട്ടുണ്ടെന്നും ശ്രിയ പറയുന്നു.












Click it and Unblock the Notifications