പ്രിന്‍സസ് ഇനിയില്ല; ഹോളിവുഡ് താരം കാരി ഫിഷറിന് വിട
ലോസ് ആഞ്ജലസ്: ഹോളിവുഡിലെ ജനശ്രദ്ധയാകര്‍ഷിച്ച ചലച്ചിത്ര പരമ്പര സ്റ്റാര്‍ വാറിലെ താരം കാരി ഫിഷര്‍(60) അന്തരിച്ചു. ഹൃദാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. വിമാനയാത്രക്കിടെയുണ്ടായ ഹൃദയാഘതത്തെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനില്‍ നിന്ന് ലോസ് ആഞ്ജലസിലേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലോസ് ആഞ്ജലസിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.

ആദ്യ സ്റ്റാര്‍ വാര്‍ ത്രയത്തിലെ പ്രിന്‍സസ് ലിയ എന്ന കാരി ഫിഷറിന്റെ കഥാപാത്രമാണ് ഫിഷറിന് ഹോളിവുഡില്‍ ജനപ്രീതി നല്‍കി. പ്രിന്‍സസ് ലിയ എന്ന കഥാപാത്രത്തിന്റെ പേരിലെഴുതിയ 'ദി പ്രിന്‍സെസ് ഡയറിസ്റ്റ്' കാരിയുടെ ജീവിത സ്മരണകള്‍ അടുത്ത് പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തിന്റെ പ്രചരണത്തിനായി ലോസ് ആഞ്ജലസിലേയ്ക്കുള്ള യാത്രക്കിടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. വിമാനത്തില്‍ വച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമായിരുന്നു വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ലോസ് ആഞ്ജലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications