കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകനിന്ദ:നടി വീണമാലിക്കിനും ഭര്‍ത്താവിനും 26വര്‍ഷം തടവ്

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രവാചകനിന്ദ നടത്തിയതിന് നടി വീണമാലിക്കിനും ഭര്‍ത്താവിനും ഉള്‍പ്പടെ 26 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പാകിസ്താന്‍ കോടതി വിധിച്ചു. പാകിസ്താനിലെ വന്‍കിട മാധ്യമ ഗ്രൂപ്പായ ജിയോ ടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് വീണ പ്രവാചകനിന്ദ നടത്തിയതായി ആരോപിയ്ക്കുന്നത്. കേസില്‍ ചാനല്‍ ഉടമ ഷകീല്‍-ഉര്‍-റഹ്മാന്‍, വീണ മാലിക്, ഭര്‍ത്താവ് ആസാദ് ബഷീര്‍ ഖാന്‍ ഘട്ടക്ക്, പരിപാടിയുടെ അവതാരാക ഷിസ്ത വഹീദി എന്നിവര്‍ക്കാണ് 26 വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചത്. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമെ 13 ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മെയ് മാസത്തില്‍ വീണയുടെ വിവാഹത്തോട് അനുബന്ധിച്ച് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രഭാത പരിപാടിയ്ക്കിടെയാണ് പ്രവാചക നിന്ദ നടത്തിയതായി ആരോപിയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

വീണമാലിക്കിന് തടവ് ശിക്ഷ

വീണമാലിക്കിന് തടവ് ശിക്ഷ

പ്രവാചകനെ നിന്ദിയ്ക്കുന്ന തരത്തലില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് പാക് നടി വീണ മാലിക്കിനും ഭര്‍ത്താവിനും ഉള്‍പ്പടെ നാല് പേര്‍ക്ക് പാക് തീവ്രവാദ വിരുദ്ധ കോടതി 26 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാവരും തന്നെ വിദേശത്താണെന്നാണ് റിപ്പോര്‍ട്ട്.

ജിയോ ടിവി

ജിയോ ടിവി

ജിയോ ടിവിയാണ് വീണമാലിക്കിന്റെ പരിപാടി സംപ്രേക്ഷണം ചെയ്തത്. വിവാഹത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി സംപ്രേക്ഷണം ചെയ്തത്. വീണയ്ക്കും ചാനലിനും എതിരെ ചില പ്രാദേശിയ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നു

വിദേശത്ത്

വിദേശത്ത്

വീണ ഉള്‍പ്പടെ കേസിലെ മിക്ക പ്രതികളും വിദേശത്താണുള്ളത്. വിധി പറയുമ്പോള്‍ ഇവര്‍ ആരും തന്നെ കോടതിയില്‍ ഉണ്ടായിരുന്നില്ല. വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാധിയ്ക്കും. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്

വീണ കുടുങ്ങുമോ?

വീണ കുടുങ്ങുമോ?

പാകിസ്താനില്‍ നിന്ന് വീണ താമസം മാറിയിരുന്നു. യുഎഇയില്‍ ആയിരുന്നു ഇടക്കാലത്ത് താമസം. അടുത്തിടെയാണ് വീണയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ഇന്ത്യന്‍ സിനിമകളിലും വീണ അഭിനയിച്ചിട്ടുണ്ട്

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

പരിപാടി സംപ്രേക്ഷണം ചെയ്തതിന് ചാനല്‍ മേധാവി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

English summary
Actress Veena Malik, Pakistani channel Geo TV owner sentenced to 26 years in prison for airing 'blasphemous programme'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X