പ്രമുഖ നടിയെ മാസങ്ങളായി കാണ്‍മാനില്ല... എവിടെ? തിരോധാനത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി?

ബീജിങ്: ലോകത്ത് ഏറ്റവും അധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായിട്ടാണ് ചൈനയെ വിലയിരുത്തുന്നത്. കമ്യൂണിസ്റ്റ് ചൈന എന്നാണ് പേരെങ്കിലും, രാജ്യം മുതലാളിത്തത്തിന്റെ പാതയില്‍ ആണെന്നാണ് ആക്ഷേപം. പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ചൈനയിലെ സ്ഥിതി അതീവ ദയനീയം ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ആണ് ചൈനയിലെ പ്രമുഖ നടിമാരില്‍ ഒരാള്‍ മാസങ്ങളായി അപ്രത്യക്ഷയായിരിക്കുന്നത്. അധികൃതരുടെ ഗുഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നടി ജയിലില്‍ ആണെന്ന രീതിയില്‍ ആണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

ചൈനയിലെ ഏറ്റവും വിലപിടിപ്പുള്ള നടിമാരില്‍ ഒരാളാണ് ഇവര്‍. ഹോളിവുഡ് സിനിമകളില്‍ അടക്കം അഭിനയിച്ചിട്ടുള്ള നടിയ്ക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക?

ഫാന്‍ ബിങ്ബിങ്

ഫാന്‍ ബിങ്ബിങ്

ചൈനയിലെ ഏറ്റവും പ്രശസ്തയായ നടിയാണ് ഫാന്‍ ബിങ്ബിങ്. 1981 ല്‍ ക്വിങ്ദാവോയില്‍ ആയിരുന്നു ജനനം. വളര്‍ന്നത യാന്തായിയിലും. ഷാങ്ഹായ് സീ ജിന്‍ ഫിലിം ആന്‍ഡ് ടെവിലിഷന്‍ ആര്‍ട്ട് കോളേജിലും ഷാങ്ഹായ് തീയേറ്റര്‍ അക്കാദമിയിലും ആയിരുന്നു പഠനം.

വിലയേറിയ താരം

വിലയേറിയ താരം

ചൈനയിലെ ഏറ്റവും വിലയേറിയ സിനിമ താരം ആയിരുന്നു ഫാന്‍ ബിങ്ബിങ്. 2013 മുതല്‍, ചൈനയിലെ ഫോര്‍ബ്‌സ് സെലിബ്രിറ്റി ലിസ്റ്റില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ഫാന്‍ ബിങ്ബിങിനാണ്. 2006 ന് ശേഷം എല്ലാ വര്‍ഷവും ഇവര്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്തിയിരുന്നു.

ഹോളിവുഡ് താരം

ഹോളിവുഡ് താരം

ചൈനീസ് സിനിമകളില്‍ മാത്രമല്ല, ഹോളിവുഡിലും കരുത്ത് തെളിയിച്ച താരം ആണ് ഫാന്‍ ബിങ്ബിങ്. 2014 ല്‍ പുറത്തിറങ്ങിയ എക്‌സ്- മെന്‍- ഡേയ്‌സ് ഓഫ് ഫ്യൂച്ച്വര്‍ പാസ്റ്റ് എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഒന്നില്‍ എത്തിയതും ഇവര്‍ തന്നെ. അന്താരാഷ്ട്ര രംഗത്തും ഏറെ പ്രശസ്തയാണ് ഇവര്‍.

നടിയെ കാണ്‍മാനില്ല

നടിയെ കാണ്‍മാനില്ല

എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണ്. മാസങ്ങളായി നടിയെ കുറിച്ച് പുറം ലോകത്തിന് ഒരു വിവരവും ഇല്ല. ഏറ്റവും ഒടുവില്‍ ജൂലായ് 1 ന് കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷം നടി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.

നടി ജയിലില്‍?

നടി ജയിലില്‍?

അതിനിടെ ആണ് നടി ഫാന്‍ ബിങ്ബിങ് ജയിലില്‍ ആണെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. സാമൂഹിത ഉത്തരവാദിത്തങ്ങളുടെ കാര്യത്തില്‍ ചൈനീസ് അധികൃതര്‍ പൂജ്യം ശതമാനം മാര്‍ക്ക് ആയിരുന്നു നടിക്ക് നല്‍കിയിരുന്നത്. ഇതിന്റെ തുടര്‍നടപടിയായി നടിയെ അറസ്റ്റ് ചെയ്ത് ജയില്‍ അടച്ചിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

100 സെലിബ്രിറ്റികള്‍

100 സെലിബ്രിറ്റികള്‍

ബീജിങ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് വിദഗ്ധര്‍ ആയിരുന്നു 2017-2018 ലെ ചൈനീസ് ഫിലിം ആന്റ് ടെലിവിഷന്‍ സ്റ്റാര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 100 സെലിബ്രിറ്റികള്‍ ആയിരുന്നു ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. അതില്‍ സാമൂഹിക ഉത്തരവാദിത്തത്തില്‍ പൂജ്യം ശതമാനം മാര്‍ക്ക് ആയിരുന്നു ഫാന്‍ ബിങ്ബിങിന് ലഭിച്ചത്.

നികുതി വെട്ടിപ്പും

നികുതി വെട്ടിപ്പും

ഫാന്‍ ബിങ്ബിങിനെതിരെ നികുതി വെട്ടിപ്പ് ആരോപണവും നിലനില്‍ക്കുന്നുണ്ട്. നാല് മാസം മുമ്പായിരുന്നു ഒരു വാര്‍ത്താ ചാനല്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഫാന്‍ ബിങ്ബിങും അവരുടെ സ്റ്റുഡിയോയും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. പക്ഷേ, ഇതില്‍ സത്യമുണ്ടെന്ന വിലയിരുത്തലാണ് പിന്നീട് വന്നത്.

നടി നിയന്ത്രണത്തില്‍?

നടി നിയന്ത്രണത്തില്‍?

നടി ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആണെന്നും നിയമനടപടികള്‍ ഉടന്‍ നടപ്പിലാക്കും എന്ന രീതിയില്‍ കഴിഞ്ഞ ആഴ്ച ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നു. സര്‍ക്കാര്‍ മാധ്യമമായ സെക്യൂരിറ്റീസ് ഡെയ്‌ലി ആയിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ അല്‍പ സമയത്തിനകം ആ വാര്‍ത്ത അപ്രത്യക്ഷമാവുകയും ചെയ്തു.

 മഞ്ഞുമലയുടെ അറ്റം

മഞ്ഞുമലയുടെ അറ്റം

ഫാന്‍ ബിങ്ബിങിനെതിരെയുള്ള നികുതി വെട്ടിപ്പ് ആരോപണത്തെ കുറിച്ചും ആ വാര്‍ത്തയില്‍ പറയുന്നുണ്ടായിരുന്നു. നികുതിവെട്ടിപ്പില്‍ മഞ്ഞുമലയുടെ അറ്റം മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്നായിരുന്നു അത്. എന്തായാലും ആ വാര്‍ത്ത തന്നെ അപ്രത്യക്ഷമായതിലെ ദുരൂഹത അന്വേഷിക്കുകയാണ് ഇപ്പോള്‍ ലോകമാധ്യമങ്ങള്‍.

വലിയ വാര്‍ത്ത

വലിയ വാര്‍ത്ത

ചൈനയിലെ ഏറ്റവും പ്രശസ്തയായ നടിയാണ് ഫാന്‍ ബിങ്ബിങ്. മാത്രമല്ല, ഒരുപാട് അന്താരാഷ്ട്ര വേദികള്‍ പങ്കിട്ടിട്ടുള്ള ആളും ആണ്. അതുകൊണ്ട് തന്നെ ആന്താരാഷ്ട്ര മാധ്യമങ്ങളിലും ഫാന്‍ ബിങ്ബിങിന്റെ തിരോധാനം വലിയ വാര്‍ത്തയായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+