കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയയില്‍ കോവിഡിനെതിരെ മുന്‍നിര പോരാളിയായി മലയാളി നഴ്‌സ്.... അഭിനന്ദിച്ച് ആദം ഗില്‍ക്രിസ്റ്റ്

Google Oneindia Malayalam News

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ താരമായി മലയാളി നഴ്‌സ്. ഷാരോണ്‍ വര്‍ഗീസ് എന്ന നഴ്‌സിന് മുന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ് നന്ദി അറിയിച്ചതോടെയാണ് ലോകം മുഴുവന്‍ ഇവര്‍ പ്രശസ്തയായിരിക്കുന്നത്. കോവിഡിനെതിരെയുള്ള മുന്‍നിര പോരാളിയായിരുന്നു ഷാരോണ്‍ ഓസ്‌ട്രേലിയയില്‍. വൂളന്‍ഗോംഗിലെ വൃദ്ധര്‍ക്കായുള്ള കെയര്‍ ഹോമിലാണ് ഷാരോണ്‍ തന്റെ ധീരമായ പ്രവര്‍ത്തിയിലൂടെ ഓസ്‌ട്രേലിയയുടെ പ്രിയ പുത്രിയായത്. ഇതിനെയാണ് ഗില്‍ക്രിസ്റ്റ് അഭിനന്ദിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഷാരോണിന്റെ മറുപടിയും പിന്നാലെ വന്നിട്ടുണ്ട്.

Recommended Video

cmsvideo
Australian cricketer Adam Gilchrist congratulate malayali nurse | Oneindia Malayalam
1

ഞാന്‍ ഷാരോണ്‍ വര്‍ഗീസെന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ആത്മാര്‍ത്ഥമായ സേവനത്തെ പറ്റി അറിഞ്ഞു. ഷാരോണിന് അഭിനന്ദനങ്ങള്‍. രാജ്യം മുഴുവന്‍ പ്രതിസന്ധി നേരിടുന്ന, ഈ മഹാമാരിയുടെ സമയത്ത് നിങ്ങള്‍ക്ക് വൃദ്ധര്‍ക്കായുള്ള കെയര്‍ഹോമുകളില്‍, അവരെ പരിചരിക്കാനായി സമയം കണ്ടെത്തി. ഈ അവസരത്തില്‍ ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് വേണ്ടി ഞാന്‍ നിങ്ങളോട് നന്ദി ചോദിക്കുന്നുവെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലയിന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ ഈ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ സമയത്ത് ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സേവനത്തെയും, അവരുടെ സംഭാവനകളെയും ഗില്‍ക്രിസ്റ്റ് പ്രത്യേകം എടുത്ത് പറഞ്ഞ് വീഡിയോയില്‍ അഭിനന്ദിക്കുന്നുണ്ട്. നിങ്ങള്‍ ഒരു കാര്യം അറിയണം, ഓസ്‌ട്രേലിയന്‍ സമൂഹം മുഴുവന്‍, മൊത്തം ഇന്ത്യക്കാരും, അതിലുപരി നിങ്ങളുടെ കുടുംബാംഗങ്ങളും ഈ ശ്രമങ്ങളില്‍ അഭിമാനിക്കുന്നുണ്ടാവുമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഗില്‍ക്രിസ്റ്റിന്റെ സന്ദേശത്തില്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഷാരോണ്‍ പറഞ്ഞു.

ഷാരോണ്‍ കോട്ടയം സ്വദേശിയാണ്. ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കാനായിരുന്നു ഷാരോണ്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കെയര്‍ ഹോമുകളില്‍ പരിചരിക്കാനുള്ള അവസരമാണ് ഇവരെ തേടിയെത്തിയത്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും ഷാരോണിനെഅഭിനന്ദിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ തന്നെയായിരുന്നു ഷാരോണിന്റെ നഴ്‌സിംഗ് പഠനം. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഈആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ടായപ്പോള്‍ ഓസ്‌ട്രേലിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സഹായം തേടിയിരുന്നു.

ഓസ്‌ട്രേലിയയിലെ ജനങ്ങളെ ശുശ്രൂഷിക്കാനും സ്‌നേഹിക്കാനും താനുമുണ്ടാകും എന്ന് പറഞ്ഞ് കൊണ്ടുള്ള ഷാരോണിന്റെ വീഡിയോ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുവൈത്തില്‍ നഴ്‌സായ ഷാരോണിന്റെ അമ്മയും കോവിഡ് രോഗികളെ പരിചരിക്കുന്നുണ്ട്. പിതാവ് ലാലിച്ചന്‍ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഷാരോണിന്റെ വീഡിയോ കണ്ടാണ് നന്ദിയറിയിച്ച് ഗില്‍ക്രിസ്റ്റ് രംഗത്തെത്തിയത്.

യുഎന്‍എയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 20 ലക്ഷം നഴ്‌സുമാരില്‍ 15 ലക്ഷം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. കുറഞ്ഞത് രണ്ട് ലക്ഷം നഴ്‌സുമാരെങ്കിലും വിദേശത്തുണ്ട്. യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രധാനം. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ രക്തത്തിലുള്ളതാണ് സേവന പാരമ്പര്യമെന്നും യുഎന്‍എ ജനറല്‍ സെക്രട്ടറി സുജനപാര്‍ അച്യുതാനന്ദന്‍ പറഞ്ഞു.

English summary
adam gilchrist lauds kerala nurse sharon vergese for her covid 19 service to australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X