'ആ പതിനഞ്ച് കാരിയെ അങ്ങ് റേപ്പ് ചെയ്താല്‍ മതിയായിരുന്നു' ... രഹസ്യ സംഭാഷണം പുറത്ത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഇംഗ്ലണ്ട്: കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ആ വാര്‍ത്ത പുറത്ത് വന്നത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ താരമായ ആഡം ജോണ്‍സണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു എന്ന വാര്‍ത്ത.

കേസില്‍ ആഡം ജോണ്‍സണ്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ആറ് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇയാള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല വാര്‍ത്ത. ജയിലില്‍ വച്ച് ഇയാള്‍ സഹതടവുകാരോട് പറഞ്ഞ കാര്യങ്ങളാണ് ഞെട്ടിക്കുന്നത്.

തന്റെ പ്രവൃത്തിയില്‍ ഇപ്പോല്‍ ലജ്ജ തോന്നുന്നു എന്നായിരുന്നു വിചാരണ വേളയില്‍ ആഡം ജോണ്‍സണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജയിലില്‍ വച്ച് പറഞ്ഞത് അതൊന്നും അല്ല.

ആഡം ജോണ്‍സണ്‍

ആഡം ജോണ്‍സണ്‍

സണ്ടർലാന്റ് ടീമിലെ താരമായിരുന്നു ആഡം ജോണ്‍സണ്‍. വെറും 29 വയസ്സ് പ്രായം. അപ്പോഴാണ് ജോണ്‍സണ്‍ ബാലപീഡനത്തിന് അറസ്റ്റിലാകുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്ത കേസിലാണ് ആഡം ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ആ കുട്ടിയെ കുറിച്ച് തന്നെയാണ് ഇയാള്‍ ഇപ്പോള്‍ പറഞ്ഞിട്ടുള്ളതും.

ജയിലിനുള്ളില്‍ വച്ച്

ജയിലിനുള്ളില്‍ വച്ച്

ജയിലിനുള്ളില്‍ വച്ച് സഹതടവുകാരുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ആരാണ് ഈ നവീഡിയോ എടുത്തത് എന്ന് വ്യക്തമല്ല.

അവളെ ബലാത്സംഗം ചെയ്താല്‍ മതിയായിരുന്നു

അവളെ ബലാത്സംഗം ചെയ്താല്‍ മതിയായിരുന്നു

ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു നല്ലത് എന്നാണ് സഹതടവുകാരോട് ആഡം ജോണ്‍സണ്‍ പറഞ്ഞത്. അതിനുള്ള കാരണവും അയാള്‍ പറയുന്നുണ്ട്.

ഒന്നും ചെയ്തില്ല, പക്ഷേ

ഒന്നും ചെയ്തില്ല, പക്ഷേ

താന്‍ ആ പെണ്‍കുട്ടയെ കാര്യമായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ആറ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നത് എന്നാണ് ഇയാളുടെ വാദം.

മാറിടങ്ങള്‍ പുറത്തിട്ട്

മാറിടങ്ങള്‍ പുറത്തിട്ട്

പെണ്‍കുട്ടി സ്ഥിരമായി തന്നെ കാത്ത് നില്‍ക്കാറുണ്ടായിരുന്നു. അവള്‍ തന്റെ മാറിടങ്ങള്‍ പുറത്തിട്ട് പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു എന്നൊക്കെയാണ് ആഡം ജോണ്‍സണ്‍ പറയുന്നത്.

അടുപ്പം ഉണ്ടാക്കി.. പിന്നീട്

അടുപ്പം ഉണ്ടാക്കി.. പിന്നീട്

സ്ഥിരമായി തന്റെ മത്സരങ്ങള്‍ കാണാന്‍ പെണ്‍കുട്ടി എത്താറുണ്ടായിരുന്നു. പിന്നീട് പുറത്ത് കാത്ത് നില്‍ക്കും. ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം അവളെ കൂടി ചേര്‍ത്തു.

സ്ഥിരം സംസാരം

സ്ഥിരം സംസാരം

സോഷ്യല്‍ മീഡിയ വഴിയുള്ള ചാറ്റിങ് സ്ഥിരമായി. പെണ്‍കുട്ടിയ്ക്ക് 17 വയസ്സാണെന്നാണ് താന്‍ കരുതിയിരുന്നത് എന്നാണ് ആഡം ജോണ്‍സണ്‍ പിന്നീട് പറഞ്ഞത്.

 ഒരിക്കല്‍ കണ്ടുമുട്ടി

ഒരിക്കല്‍ കണ്ടുമുട്ടി

മാസങ്ങളോളം ചാറ്റ് ചെയ്തതിന് ശേഷമാണ് പെണ്‍കുട്ടിയെ പിന്നീട് സന്ധിച്ചത്. അപ്പോള്‍ അവളെ താന്‍ ചുംബിച്ചു. മറ്റൊന്നും നടന്നിട്ടില്ലെന്നാണ് ഇയാളുടെ വാദം.

തിരിച്ച് വരവ് സാധ്യമാണോ

തിരിച്ച് വരവ് സാധ്യമാണോ

ഇനി ഫുട്‌ബോളിലേക്ക് ഒരു തിരിച്ച് വരവ് സാധ്യമാണോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്. വേറെ ഏതെങ്കിലും രാജ്യത്താണെങ്കില്‍ അത് നടക്കും, എന്നാല്‍ ഇംഗ്ലണ്ടില്‍ ഒരു മടങ്ങി വരവ് അസാധ്യമാണ് എന്നാണ് താരം പ്രതികരിച്ചത്.

കുറ്റം മുഴുവന്‍ കുടുംബത്തിന്

കുറ്റം മുഴുവന്‍ കുടുംബത്തിന്

എല്ലാത്തിനും കുറ്റം പെണ്‍കുട്ടിയുടെ കുടുംബത്തിനാണ്. താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം ആണ് അവര്‍ കേസുമായി മുന്നോട്ടേ പോയത് എന്നാണ് ആഡം ജോണ്‍സണിന്റെ വാദം.

 കേസ് പോലും

കേസ് പോലും

ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ പോലീസ് കേസ് പോലും രജിസ്റ്റര്‍ ചെയ്യുമായിരുന്നില്ല. ഒരു മുന്നറിയിപ്പ് തന്ന് വിട്ടേനെ എന്നാണ് ആഡം ജോണ്‍സണ്‍ കരുതുന്നത്.

English summary
Adam Johnson caught bragging to prison inmates about schoolgirl he sexually abused in shocking secret video.
Please Wait while comments are loading...