Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖം ഇനി അദാനിക്ക് സ്വന്തം ; ഏറ്റെടുക്കൽ ചടങ്ങിൽ നെതന്യാഹുവും പങ്കെടുക്കും

ഇസ്രായേൽ സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഹൈഫ തുറമുഖം കഴിഞ്ഞ ജുലൈയിലായിരുന്നു അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സ്വന്തമാക്കിയത്

Adani now owns Israels second largest port

ഹൈഫ: അദാനി ഗ്രൂപ്പിന് കീഴിലുള്ള ഹൈഫ തുറമുഖത്തിന്റെ ഏറ്റെടുക്കൽ ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ഗൗതം അദാനിയും പങ്കെടുക്കും. ഹിൻഡൻബെർഗ് തുറന്ന് വിട്ട ആഘാതത്തിൽ അദാനിഗ്രൂപ്പ് കനത്ത നഷ്ടം നേരിടുന്നതിനിടയിലാണ് ഏറ്റെടുക്കൽ നടപടികളിലേക്ക് ഗ്രൂപ്പ് കടക്കുന്നത്.ഇസ്രായേൽ സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഹൈഫ തുറമുഖം കഴിഞ്ഞ ജുലൈയിലായിരുന്നു അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സ്വന്തമാക്കിയത്.കെമിക്കൽ, ലോജിസ്‌റ്റിക്‌സ് മേഖലയിലെ ഇസ്രായേൽ കമ്പനിയായ ഗഡോട്ടുമായി ചേർന്ന് കൊണ്ടായിരുന്നു ടെന്റർ നേടിയത്. 118 കോടി ഡോളറിന്റേതായിരുന്നു (9,400 കോടി രൂപ) ഏറ്റെടുക്കൽ .രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപം കൂടിയാണിത്.

ഈ വർഷം ജനവരി 11 നായിരുന്നു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് തുറമുഖത്ത് നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മെഡിറ്ററേനിയൻ തീരത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹൈഫു തുറമുഖത്തിൽ 70 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പിനാണ്. 30 ശതമാനം ഓഹരി പ്രാദേശിക പങ്കാളിക്കും ഉണ്ട്.

ടെൻ ഫൗണ്ടേഷനും എൽബിഎച്ച് ഗ്രൂപ്പും ചേർന്നാണ് ഇസ്രായേലി ഗാഡോട്ട് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്.ഇസ്രായേൽ, ജർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ ഗ്രൂപ്പിന് വിപുലമായ ബിസിനസുകൾ ഉണ്ട്.ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ കാര്യത്തിൽ ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖവും ടൂറിസ്റ്റ് ക്രൂയിസ് കപ്പലുകൾ കയറ്റുമതി ചെയ്യുന്നതിൽ ഏറ്റവും വലിയ തുറമുഖവുമാണ് ഹൈഫ തുറമുഖം.. 2054 വരെയാണ് ടെൻഡർ കാലാവധി.

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നിർമ്മാണ, നിയന്ത്രണസ്ഥാപനമാണ് അദാനി പോർട്‌സ്. 13 സീ ടെർമിനലുകൾ ഗ്രൂപ്പിന് കീഴിലുണ്ട്. ഫൈഹ തുറമുഖത്തിന്റെ നിയന്ത്രണ അവകാശം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ സമുദ്ര ഗതാഗതം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+