നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ഫ്രീസറിലടച്ചു ; രക്ഷിതാക്കള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: ലഹരി അടിമകളായ രക്ഷിതാക്കള്‍ നാലു വയസ്സുകാരിയായ മകളെ മൂന്നു സഹോദരങ്ങളുടെ മുന്നിലിട്ടു മര്‍ദ്ദിച്ചു കൊലപ്പെടുത്തി ഫ്രീസറിലടച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് സലേം ബൗഹാന്‍ (26) എന്നയാളെയും മാതാവിനെയും (23) പോലീസ് അറസ്റ്റു ചെയ്തു. കുവൈറ്റിലെ ഹവ്വാലി ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ക്രൂരമായ സംഭവം നടന്നത്. ഇയാള്‍ കുട്ടിയെ ചൂടുവെളളം ഒഴിച്ച് പൊളളിക്കുകയും ഇലക്ട്രിക് വയറുകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേശഹം ബാഗിലാക്കി ഫ്രീസറില്‍ വയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു . കുട്ടിയുടെ രക്ഷിതാക്കള്‍ ലഹരിക്ക് അടിമകളായിരുന്നെന്നും പോലീസ് പറഞ്ഞു. തന്റെ ലഹരിമരുന്നു കുട്ടി അബദ്ധത്തില്‍ എടുത്തു കഴിച്ചതാണ് മരണ കാരണമെന്നാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

കുവൈറ്റിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ക്ക് പെരുമാറ്റ ദൂഷ്യം കാരണം ജോലി നഷ്ടപ്പെടുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം അവശനിലയിലായ കുട്ടിയ്ക്ക് മരുന്നു വാങ്ങാന്‍ പുറത്തു പോയിരുന്നെങ്കിലും തിരിച്ചു വരുമ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നതായും ഇയാള്‍ സമ്മതിച്ചു. കൊലപാതകത്തിന്റെ കാരണം ചോദിച്ചപ്പോല്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് കുട്ടിയ്ക്ക് വാശികൂടൂതലാണെന്നായിരുന്നു ഇയാളുടെ പ്രതികരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു












Click it and Unblock the Notifications