ഹൃദയം കാക്കും അഡിഡാസിന്റെ സ്മാര്‍ട്ട് വാച്ച്
ബര്‍ലിന്‍: നിങ്ങളുടെ ഹൃദയമിടിപ്പ് പോലും പരിശോധിക്കുന്ന സ്മാര്‍ട്ട് വാച്ച് വിപണിയിലെത്താന്‍ പോകുന്നു. അഡിഡാസ് ആണ് ആധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് പുതിയ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുന്നത്. മൈ കോച്ച് സ്മാര്‍ട്ട് റണ്‍ എന്ന് പേരിട്ടിരിക്കുന്ന വാച്ച് 2013 നവംബറില്‍ വിപണിയില്‍ എത്തും.
സ്‌പോര്‍ട്‌സ് താരങ്ങളെ, പ്രത്യേകിച്ചും ഓട്ടക്കാരെ ഉദ്ദേശിച്ചാണ് വാച്ച് തയ്യാറാക്കിയിരിക്കുന്നത്. ഓട്ടത്തിനിടയില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തം ഈ വാച്ച് മോണിറ്റര്‍ ചെയ്യും. മാത്രമല്ല ഇതില്‍ ജിപിഎസ് സംവിധാനവും ഉണ്ട്. ഓടിക്കൊണ്ടിരിക്കുന്ന സ്ഥലം, വേഗം എന്നിവയും നിര്‍ണയിക്കാനാകും.

എംപി3 ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനവും ഈ സ്മാര്‍ട്ട് വാച്ചിലുണ്ട്. ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ടും കേള്‍ക്കാം. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റംസ് ഉപയോഗിക്കുന്ന ഫോണുകളുമായി ബന്ധപ്പെടുത്താനും കഴിയും ഈ വാച്ചിനെ. പരിശീലത്തിനിടയിലോ, മത്സരത്തിനിടയിലോ വേണമെങ്കില്‍ ഉപയോഗിക്കുന്ന ആള്‍ക്ക് പരിശീലകന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കുമെന്നാണ് അഡിഡാസ് അവകാശപ്പെടുന്നത്.
ഇത്രയും സൗകര്യങ്ങള്‍ ഒക്കെ ഉണ്ടെങ്കില്‍ പിന്നെ വിലയുടെ കാര്യത്തില്‍ മാത്രം താഴെപ്പോകാന്‍ പറ്റില്ലല്ലോ. ഏതാണ് 25000 രൂപയായിരിക്കും ഈ സ്മാര്‍ട് വാച്ചിന്റെ വില എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. 1.45 ഇഞ്ചാണ് ഇതിന്റെ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ.
അഡിഡാസിന് മുമ്പ് സ്മാര്‍ട്ട് വാച്ച് ഇറക്കിയ മറ്റൊരു കമ്പനിയാണ് നൈക്ക്. ഫ്യവല്‍ ബാന്‍ഡ് എസ്ഇ എന്നായിരുന്നു ഇതിന്റെ പേര്. മൈകോച്ചിനോട് താരതമ്യം ചെയ്യുമ്പോള്‍ ഇതിന് വില വളരെ കുറവാണ്. 9,134 രൂപ മാത്രം. പക്ഷേ സാങ്കേതിക സംവിധാനങ്ങളുടെ കാര്യത്തില്‍ മൈകോച്ച് തന്നെയാണ് മുന്നില്‍.












Click it and Unblock the Notifications