ലോകത്തെ ഏറ്റവും വലിയ സെക്‌സ് ചാറ്റ് കമ്മ്യൂണിറ്റി ഹാക്ക് ചെയ്തു.. 412മില്യണ്‍ അക്കൗണ്ടുകള്‍ ലീക്കായി
നിങ്ങള്‍ സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണോ. ഇന്റര്‍നെറ്റ് മാത്രമല്ല, നെറ്റില്‍ കയറി ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍ നോക്കാറുണ്ടോ, സെക്‌സ് ചാറ്റ് ചെയ്യാറുണ്ടോ - കാര്യം മറ്റൊന്നുമല്ല, അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ എന്ന ഇംഗ്ലീഷ് ഡേറ്റിംഗ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തില്‍ മലയാളികളുടെ വിവരവും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Read Also: ഭാര്യയുടെ വിവാഹവസ്ത്രം ധരിപ്പിച്ചു, എന്നിട്ട് ശിഷ്യയുമായി രാത്രിമൊത്തം സെക്‌സ്.. എന്തൊരു അധ്യാപകന്‍!
ലോകത്ത് ഏറ്റവും വലിയ ഡേറ്റിങ്, സെക്‌സ് ചാറ്റിങ് സൈറ്റാണ് അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍. 412 മില്യണ്‍ യൂസേഴ്‌സിന്റെ വിവരങ്ങളാണ് അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ നഷ്ടമായത്. വിവരങ്ങള്‍ എന്ന് വെച്ചാല്‍ യൂസര്‍ നെയിം, പാസ് വേര്‍ഡ് മൊബൈല്‍ നമ്പര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത്.. വിവരങ്ങള്‍ പോയവരുടെ കൂട്ടത്തില്‍ ഇഷ്ടംപോലെ മലയാളികളും ഉണ്ട്, നോക്കാം.

ചില്ലറക്കാരല്ല അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍
ഇന്റര്‍നെറ്റില്‍ ഇഷ്ടംപോലെ ഡേറ്റിങ്, സെക്‌സ് ചാറ്റിങ് സൈറ്റുകളുണ്ട്. അതില്‍ ഏറ്റവും വലിയ ഡാറ്റബേസ് ഉളളത് എന്ന് അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡറിനെ പറയാം. ഈ സൈറ്റുമായി മറ്റ് പല സൈറ്റുകള്‍ക്കും ഡാറ്റ ഷെയറിങ് ബന്ധവും ഉണ്ട്. ഇതില്‍ നിന്നാണ് 412 മില്യണ്‍ യൂസേഴ്‌സിന്റെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

നഷ്ടപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍
യൂസര്‍ നെയിം, പാസ് വേര്‍ഡ്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ അടക്കമുള്ള അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. മലയാളികള്‍ അടക്കം 40 കോടി പേരുടെ വിവരങ്ങളെങ്കിലും ഇങ്ങനെ നഷ്ടമായിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ മെയില്‍ വിലാസങ്ങളും നഷ്ടമായ ഡാറ്റയില്‍ പെടും.

ലീക്കായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ എന്ന സൈറ്റ് ഹാക്ക് ചെയ്തപ്പെതിന് പിന്നാലെ ഇതിലെ ആളുകളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലും എത്തിത്തുടങ്ങിയിട്ടുണ്ടത്രെ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വ്യക്തിപരമായ വിവരങ്ങള്‍, ലൈംഗിക താല്‍പ്പര്യങ്ങള്‍ തുടങ്ങിയവ പോലുമ പുറത്തായ വിവരങ്ങളില്‍ പെടും.

കഴിഞ്ഞില്ല, വേറെ ചില കാര്യങ്ങളുമുണ്ട്
യൂസര്‍ നെയിമും പാസ് വേര്‍ഡും മാത്രമല്ല, ഓരോ സൈറ്റിലും സന്ദര്‍ശിക്കുന്ന സമയം, അവിടെ എത്ര സമയം ചെലവഴിക്കുന്നു എന്ന കാര്യം, ഐപി, സൈറ്റ് മെംബര്‍ഷിപ്പ് സ്റ്റാറ്റസ് എന്നീ വിവരങ്ങളും ചോര്‍ത്തിയവര്‍ കൊണ്ടുപോയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഹാക്കര്‍മാര്‍ അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ ആക്രമിക്കുന്നത്.

ഓണ്‍ലൈനിലെ പതിവ് കാര്യം
അശ്ലീല സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത് ഓണ്‍ലൈന്‍ ലോകത്ത് പുതിയ കാര്യമൊന്നുമല്ല, എന്നാല്‍ ആദ്യമായാണ് ഇത്രയും പേരുടെ വിവരങ്ങള്‍ ഒന്നിച്ച് ഹാക്ക് ചെയ്യപ്പെടുന്നത്. നേരത്തെ 35.9 കോടി പേരുടെ മൈസ്‌പേസ് അക്കൌണ്ട് വിവരങ്ങളും ബ്രാസേഴ്‌സിലെ 790,724 അംഗങ്ങളുടെ വിവരങ്ങളും ചോര്‍ത്തപ്പെട്ടിരുന്നു.

ആരാണ് പിന്നില്‍
ലീക്ക്ഡ് സോഴ്‌സ് എന്ന വെബ്‌സൈറ്റാണ് അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്താക്കിയിട്ടുണ്ട്. തുടര്‍ന്ന് ഈ അക്കൗണ്ട് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്ത നിലയിലാണ്.

സൂക്ഷിച്ചാല്‍ കൊളളാം
അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ പെന്റ് ഹൗസ്, സ്ട്രിപ് ഷോ, ഐകാംസ് തുടങ്ങിയ അശ്ലീല സൈറ്റുകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത രീതിയില്‍ പാസ് വേര്‍ഡുകള്‍ സൂക്ഷിച്ചതാണ് ആളുകള്‍ക്ക് വിനയായത്.

എവിടത്തുകാരാണ്
ലോകത്താകെ കോടിക്കണക്കിന് അംഗങ്ങള്‍ സൈറ്റിനുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതില്‍ 7 ലക്ഷത്തോളം പേര്‍ ബ്രിട്ടനില്‍ നിന്നാണത്രെ.സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷണം നടത്തുമെന്ന് അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ അധികൃതര്‍ പ്രതികരിച്ചു.












Click it and Unblock the Notifications