Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡള്‍ട്ട്സ് ഓണ്‍ലി ടിവി ചാനല്‍ നാട്ടുകാര്‍ക്ക് കൊടുത്ത പണി കേട്ടാല്‍ ഞെട്ടും... നല്ല 'ചൂടന്‍' പണി!!!

അയര്‍ലണ്ടിലെ ബ്രോ‍ഡ്കാസ്റ്റിങ് അതോറിറ്റി പോലും ഇതില്‍ ഒന്നും ചെയ്യാനാകാതെ ഇരിക്കുകയാണ്

വെസ്റ്റ് പോര്‍ട്ട്(അയര്‍ലണ്ട്): നമ്മുടെ നാട്ടില്‍ തീരെ പരിചയമില്ലാത്ത ഒരു സംഗതിയാണിത്- അഡള്‍ട്ട് ടിവി ചാനലുകള്‍. സാധാരണ ചാനലുകളില്‍ തന്നെ 'ചൂടന്‍' പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം ഉണ്ട്, പിന്നെയാണോ അഡള്‍ട്ട് ചാനലുകള്‍!!!

എന്നാല്‍ വിദേശത്ത് ഇത്തരം ചാനലുകള്‍ അനവധിയുണ്ട്. അത്തരം ഒരു ചാനല്‍ നാട്ടുകാര്‍ക്ക് കൊടുത്ത പണിയാണ് ഞെട്ടിക്കുന്നത്.

ഹോട്ട് ആയിട്ടുള്ള ഫോണ്‍ സംഭാഷണങ്ങള്‍ക്കായി ചാനല്‍ ചില ഫോണ്‍ നമ്പറുകള്‍ കൊടുത്തിരുന്നു. പക്ഷേ ആ ഹോട്ട് കോളുകളില്‍ പലതും കിട്ടിയത് മറ്റ് പലര്‍ക്കും ആയിരുന്നു എന്ന് മാത്രം!!!!

അയര്‍ലണ്ടിലാണ് സംഭവം

അയര്‍ലണ്ടിലെ ഒരു അഡള്‍ട്ട് ടിവി ചാനല്‍ ആണ് നാട്ടുകാര്‍ക്ക് പണി കൊടുത്തത്. ചാനലില്‍ ഫോണ്‍ നമ്പര്‍ വന്നതോടെ നാട്ടുകാര്‍ക്ക് കിടക്കപ്പൊറുതിയില്ലാത്ത സ്ഥിതിയാണ്.

അര്‍ദ്ധ രാത്രിയില്‍ അശ്ലീല ഫോണ്‍

ആര്‍ദ്ധ രാത്രിയായാല്‍ വെസ്റ്റ് പോര്‍ട്ടിലെ ജനങ്ങള്‍ക്ക് ഫോണ്‍ സന്ദേശങ്ങള്‍ കൊണ്ട് ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ചിലപ്പോള്‍ പുലര്‍ച്ചെ വരെ ഇത് നീളും.

എന്താണ് സംഭവിച്ചത്

ഹോട്ട് ആയിട്ടുള്ള ഫോണ്‍ സംഭാഷണങ്ങള്‍ക്കായി ചാനലില്‍ ചില പ്രീമിയം ചാറ്റ് ലൈന്‍ നമ്പറുകള്‍ പുറത്ത് വിട്ടിരുന്നു. ഇത് കണ്ട് രാത്രിയില്‍ നിരത്തി വിളിക്കുകയാണ് ആളുകള്‍.

ഐഎസ്ഡി കോഡ് ചേര്‍ക്കണം

ഐഎസ്ഡി കോഡ് കൂടി ചേര്‍ത്ത് വിളിച്ചാല്‍ മാത്രമേ ചാനലിലെ സുന്ദരിമാരുമായി സംഭാഷണം നടത്താന്‍ കഴിയുകയുള്ളു. എന്നാല്‍ ഫോണ്‍ നമ്പര്‍ കിട്ടിയവര്‍ അതൊന്നും നോക്കിയില്ല.

ഫോണ്‍ കോളെല്ലാം നാട്ടിലെ ഫോണുകളിലേക്ക്

ഐഎസ്ഡി കോഡ് ചേര്‍ക്കാതെ വിളിച്ചതെല്ലാം നാട്ടിലെ സാധാരണക്കാരുടെ വീടുകളിലേക്കാണ് പോയത്. അത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും ഇപ്പോള്‍ ഇടയാക്കിയിട്ടുണ്ട്.

വിളിച്ച ഉടന്‍ തുടങ്ങും

ആരാണ് ഫോണ്‍ എടുക്കുന്നത് എന്നൊന്നും നോക്കിയല്ല വിളിക്കുന്നവര്‍ സംസാരിക്കുന്നത്. തങ്ങളുടെ ഉദ്ദേശം ഒരു ആമുഖവും ഇല്ലാതെ തന്നെ അവര്‍ പറയും. പലപ്പോഴും സാധാരണക്കാരായ വീട്ടമ്മമാരാണ് അതെല്ലാം കേള്‍ക്കേണ്ടി വരുന്നത്.

അധികൃതര്‍ സമീപിച്ചു.... പക്ഷേ

സംഗതി വലിയ വിവാദമായപ്പോള്‍ ദ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഓഫ് അയര്‍ലണ്ട് തന്നെ ചാനല്‍ അധികൃതരുമായി ബന്ധപ്പെട്ടു. പക്ഷേ ഈ പരിപാടി അവസാനിപ്പിക്കാനുള്ള ഉത്തരവിടാനുള്ള അധികാരമൊന്നും തങ്ങള്‍ക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ആ നമ്പറൊന്ന് മാറ്റിയാല്‍

ഇതില്‍ ചെയ്യാവുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നുകില്‍ ഇപ്പോള്‍ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പറുകള്‍ മാറ്റുക. അല്ലെങ്കില്‍ എങ്ങനെയാണ് വിളിക്കേണ്ടത് എന്ന് കൃത്യമായി പറഞ്ഞുകൊടുക്കുക. എന്തായാലും ചാനല്‍ അധികൃതരും ഇതേ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+