അന്യപുരുഷനോട് സംസാരിച്ചത് കണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് ചെയ്തത്!! ചോരയൊലിച്ച്... ചെവിമുറിച്ച്..
ഇനി അന്യപുരുഷന്മാരുടെ ശബ്ദം നീ കേള്‍ക്കേണ്ടെന്ന് പറഞ്ഞായിരുന്നു ഈ ക്രൂരത.
കാബൂള്‍: അന്യപുരുഷന്മാരോട് ഭാര്യമാര്‍ സംസാരിക്കുകയോ നോക്കുകയോ ചെയ്യരുതെന്ന് ശഠിക്കുന്ന ഭര്‍ത്താക്കാന്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഭാര്യ മറ്റു പുരുഷന്മാരോട് സംസാരിച്ച കുറ്റത്തിന് ഇത്രയും വലിയ ശിക്ഷ നല്‍കാമോ? അഫ്ഗാനില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
ബാള്‍ഖ് പ്രവിശ്യയിലെ മസാറെ ശരീഫിലാണ് സംഭവം. യുവതി അന്യപുരുഷന്മാരോട് സംസാരിച്ചെന്നാരോപിച്ച് ഭര്‍ത്താവ് യുവതിയുടെ രണ്ട് ചെവിയും മുറിച്ചുകളഞ്ഞു. ഇനി അന്യപുരുഷന്മാരുടെ ശബ്ദം നീ കേള്‍ക്കേണ്ടെന്ന് പറഞ്ഞായിരുന്നു ഈ ക്രൂരത.

23 കാരി സെറീനയുടെ ചെവിയാണ് ഭര്‍ത്താവ് മുറിച്ചത്. മസാറെ ശരീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയെ. രക്തത്തില്‍ കുളിച്ചാണ് സെറീനയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍ നൂര്‍ മുഹമ്മദ് ഫായിസ് പറഞ്ഞു.

ഇനി അയാള്‍ക്കൊപ്പം ജീവിക്കേണ്ടെന്ന് സെറീന പറയുന്നു. വിവാഹമോചനം വേണമെന്ന് അവര്‍ ആശുപത്രിക്കിടക്കയില്‍ വച്ച് പോലിസിനോട് പറഞ്ഞു.

പതിമൂന്ന് വയസുള്ളപ്പോഴാണ് സെറീനയുടെ വിവാഹം കഴിഞ്ഞത്. ആദ്യദിനങ്ങള്‍ പിന്നിട്ട ശേഷം തുടങ്ങിയതാണ് പീഡനം. അന്യപുരുഷന്മാരെ കാണാനോ പുറത്തിറങ്ങാനോ യുവതിയെ സമ്മതിക്കാറില്ലെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച എഎഫ്പി റിപോര്‍ട്ട് ചെയ്തു.

കഴിയാവുന്ന വിദഗ്ധ ചികില്‍സ നല്കാന് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് മസാറെ ശെരീഫ് ആശുപത്രിയിലുള്ളത്. വേണ്ടി വന്നാല്‍ വിദേശത്തേക്ക് കൊണ്ടുപോവുമെന്ന് ഡോക്ടര്‍ നൂര്‍ മുഹമ്മദ് പറഞ്ഞു.

പ്രതി ഇപ്പോള്‍ ഒളിവിലാണ്. പോലിസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. പ്രതിയെ വൈകാതെ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്ന് ബാള്‍ഖ് ഗവര്‍ണറുടെ വക്താവ് ഷേര്‍ ജാന്‍ ദുറാനി പറഞ്ഞു.

ബാള്‍ഖ് പ്രവിശ്യയില്‍ ഇത്തരം സംഭവങ്ങള്‍ ഇടക്കിടെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മിക്ക കേസുകളിലും ഭര്‍ത്താവോ ഭര്‍ത്താവിന്റെ സഹോദരന്മാരോ ആണ് സ്തീകളെ മര്‍ദ്ദിക്കുന്നത്. എന്നാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല.

2016 ജനുവരിയില്‍ ഭര്‍ത്താവ് റെസ ഗുല്‍ എന്ന യുവതിയുടെ മൂക്ക് മുറിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫര്യാബ് പ്രവിശ്യയിലായിരുന്നു സംഭവം. അഫ്ഗാനില്‍ ചികില്‍സാ സൗകര്യമില്ലാത്തതിനാല്‍ റെസാ ഗുല്ലിനെ തുര്‍ക്കിയിലേക്ക് കൊണ്ടുപോയി. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി സായുധസംഘങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശത്തേക്ക് പോവുകയായിരുന്നു.

രണ്ട് മാസം മുമ്പ് ഗോര്‍ പ്രവിശ്യയില്‍ നിന്നു സമാനമായ പീഡന വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. 16 കാരിയായ ഗര്‍ഭിണിയെ ഭര്‍ത്താവ് തര്‍ക്കത്തിനൊടുവില്‍ തീ കൊളുത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതി ആശുപത്രിയില്‍ വച്ച് മരിച്ചു. ഈ കേസിലും ഭര്‍ത്താവിനെ പിടികൂടിയിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications