കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലിപെരുന്നാള്‍: താലിബാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അഫ്ഗാന്‍ പ്രസിഡന്റ്, നവംബര്‍ ഒന്നുവരെ!!

  • By Desk
Google Oneindia Malayalam News

കാബൂള്‍: ബലിപെരുന്നാളിന് മുന്നോടിയായി താലിബാനുമായി രണ്ടുമാസത്തിലേറെ നീളുന്ന സോപാധിക വെടനിര്‍ത്തല്‍ പ്രഖ്യാപിച്ച് അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് ഗനി. വെടിനിര്‍ത്തല്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ഗനി പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിലെ പ്രവാചക ജന്‍മദിനം വരെ വെടിനിര്‍ത്തല്‍ തുടരാനാണ് തീരുമാനം. താലിബാനും വെടിനിര്‍ത്തല്‍ അംഗീകരിച്ചാല്‍ മാത്രമേ ഇതുമായി മുന്നോട്ടുപോവുകയുള്ളൂ എന്നാണ് ടെലിവിഷന്‍ പ്രഭാഷണത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അറിയിച്ചു.

അഫ്ഗാനിസ്താന്‍ 99ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ് ഗനിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. അഫ്ഗാനിലെ വിവിധ വിഭാഗങ്ങളുമായി അന്താരാഷ്ട്ര നേതാക്കളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം അറിയിച്ചു. താലിബാനെ മാത്രം ഉദ്ദേശിച്ചാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള സായുധ സംഘങ്ങളുമായി കരാറില്ലെന്നും അദ്ദേഹം അറിയിച്ചു.

ashrafghani-1

പ്രസിഡന്റിന്റെ പ്രഖ്യാപനത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ബലി പെരുന്നാള്‍ പ്രമാണിച്ച് നൂറുകണക്കിന് തടവുകാരെ തങ്ങള്‍ വിട്ടയക്കുമെന്ന് താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. അഫ്ഗാന്‍ പ്രസിഡന്റിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അയല്‍രാജ്യമായ പാകിസ്താന്‍ സ്വാഗതം ചെയ്തു. അഫ്ഗാനില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുതകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പാകിസ്താന്‍ സര്‍വാത്മനാ പിന്തുണക്കുന്നതായി വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചു.

അഫ്ഗാന്‍ ജനത അര്‍ഹിക്കുന്ന ഒരു പ്രഖ്യാപനമാണിത്. അഫ്ഗാന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനമെന്നത് ഏറെ ശ്രദ്ധേയമാണെന്നും പാകിസ്താന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ച്ചു. ജൂണിലെ ചെറിയ പെരുന്നാള്‍ വേളയിലും താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ജനങ്ങളില്‍ നിന്നും താലിബാനില്‍ നിന്നും മികച്ച പ്രതികരണവും ലഭിക്കുകയുണ്ടായി. എന്നാല്‍ അതിന് ശേഷം വ്യാപകമായ ആക്രമണങ്ങളാണ് അഫ്ഗാനിസ്താന്റെ വിവിധ പ്രദേശങ്ങളില്‍ താലിബാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ഒരു ശമനമുണ്ടാക്കുകയെന്നതാണ് അഫ്ഗാന്‍ പ്രസിഡന്റിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Afghan President Mohammad Ashraf Ghani has declared a conditional ceasefire with the Taliban ahead of Eid al-Adha, effective from Monday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X