കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ അള്ളാഹു അക്ബര്‍ മുഴക്കി ആക്രമണം, ജര്‍മ്മനിയും മുസ്ലിം തീവ്രവാദത്തിന്റെ ഇര!!!

  • By Sandra
Google Oneindia Malayalam News

ബെര്‍ലിന്‍: ആയുധങ്ങളുമായി ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ച അഫ്ഗാന്‍ അഭയാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരില്‍ കുറച്ചുപേരുടെ നില ഗുരുതരമാണ്. കത്തിയും കോടാലിയുമായി ട്രെയിനില്‍ കയറിയ 17കാരനാണ് ആക്രമണം നടത്തിയത്. വടക്കന്‍ ബവാരിയയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതെത്തുടര്‍ന്ന് പോലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെഴ്സ്ബര്‍ഗ്ഗില്‍ നിന്നെത്തിയ ദത്തുബാലനാണ് 17കാരനായ അക്രമിയെന്ന് ബവാരിയ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

 പോക്കെമോന്‍ ഗോ വീണു, ഉത്തരവാദിത്വം ഏറ്റെടുത്ത് അവര്‍മൈന്‍ പോക്കെമോന്‍ ഗോ വീണു, ഉത്തരവാദിത്വം ഏറ്റെടുത്ത് അവര്‍മൈന്‍

എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. ഫ്രാന്‍സിലെ നീസില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയതിനെ തുടര്‍ന്ന് 84 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു ആക്രമണത്തിന് ജര്‍മ്മനി സാക്ഷിയാവുന്നത്. വ്യൂയേഴ്‌സ് ബര്‍ഗ്ഗ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലേക്ക് കടന്ന് ഉടന്‍തന്നെ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ 17കാരന്‍ കത്തിയും കോടാലിയും ഉപയോഗിച്ച് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. എന്നാല്‍ ആക്രമണത്തിനിടെ ഇയാള്‍ തക്ബീര്‍ മുഴക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

germanyaxeattack-

ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാകുന്നതിനിടെയാണ് ജര്‍മ്മനിയില്‍ അഭയാര്‍ത്ഥി ബാലന്റെ ആക്രമണത്തിന് 20ഓളം പേര്‍ ഇരയാകുന്നത്. ആഭ്യന്തര യുദ്ധം ശക്തിയാര്‍ജ്ജിച്ച അഫ്ഗാന്‍, സിറിയ, ഇറാഖ്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു മില്യണിലധികം ആളുകള്‍ക്കാണ് ജര്‍മ്മനി അഭയം നല്‍കിയിട്ടുള്ളത്. ഇവരില്‍ ഏറെപ്പേരും പ്രായപൂര്‍ത്തിയാവാത്തവരാണ്.

English summary
Minor Afgan refugee attacked train passegers and shot dead in Germany
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X