കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് അന്തിമ തീരുമാനം', വനിതാ ടിവി അവതാരകർ മുഖം മറച്ചിരിക്കണമെന്ന് താലിബാൻ ഉത്തരവ്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ടെലിവിഷന്‍ ചാനലുകളിലെ വനിതാ അവതാരകര്‍ക്ക് പുതിയ നിയമവുമായി താലിബാന്‍. എല്ലാ വനിതാ അവതാരകരും പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ മുഖം മറച്ചിരിക്കണം എന്നാണ് താലിബാന്റെ പുതിയ ഉത്തരവ് എന്ന് ടോളോ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്റെ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ട വിര്‍ച്യൂ ആന്റ് വൈസ് മന്ത്രാലയവും വിവര, സാംസ്‌ക്കാരിക വകുപ്പുമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് എന്നും ടോളോ ചാനല്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.

ഇത് അവസാന വാക്കാണെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നും താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടോളോ ന്യൂസ് അടക്കം നിരവധി ടിവി, റേഡിയോ നെറ്റ്വര്‍ക്കുകളുടെ ഉടമകളായ മൊബി ഗ്രൂപ്പിനാണ് താലിബാന്‍ ഉത്തരവ് അയച്ചിരിക്കുന്നത്. ഈ ഉത്തരവ് അഫ്ഗാനിസ്ഥാനിലെ മറ്റ് മാധ്യമങ്ങള്‍ക്കും ബാധകമാണെന്നും ചാനല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. താലിബാന്‍ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ചാനലുകള്‍ തീരുമാനം പ്രാബല്യത്തിലാക്കിയിരിക്കുകയാണ്.

'മഞ്ജു ദിലീപിന്റെ ഫോണിൽ മെസ്സേജ് കണ്ടത് വാലന്റൈൻസ് ഡേയിൽ', മൊഴി കൊടുത്തതാകില്ലെന്ന് ബാലചന്ദ്ര കുമാർ'മഞ്ജു ദിലീപിന്റെ ഫോണിൽ മെസ്സേജ് കണ്ടത് വാലന്റൈൻസ് ഡേയിൽ', മൊഴി കൊടുത്തതാകില്ലെന്ന് ബാലചന്ദ്ര കുമാർ

88

നിരവധി വനിതാ അവതാരകരാണ് മുഖം മറച്ച് കൊണ്ട് ചാനലില്‍ പരിപാടി അവതരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ടോളോ ചാനലിലെ അറിയപ്പെടുന്ന അവതാരകയായ യാല്‍ദ അലി മുഖം മറയ്ക്കുന്ന വീഡിയോ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്, താലിബാന്റെ ഉത്തരവ് പ്രകാരം ഒരു സ്ത്രീയെ മായ്ച്ച് കളയുന്നു എന്നാണ്. അതേസമയം ഷംഷദ് ടെലിവിഷന്‍ ചാനലില്‍ വനിതാ അവതാരകര്‍ മുഖം മറച്ചും അല്ലാതെയും പരിപാടി അവതരിപ്പിക്കുകയുണ്ടായി.

നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതിനടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതി

English summary
Afgan Taliban ordered female anchors on TV channels to cover their faces while on air
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X