കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനില്‍ വെടിയേറ്റു മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കറാച്ചി: അഫ്ഗാന്‍ നയതന്ത്രജ്ഞന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ വെടിയേറ്റു മരിച്ചു. അഫ്ഗാനി്‌സഥാന്‍ കോണ്‍സുലേറ്റില്‍ മൂന്നാം സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് സാക്കിയാണ് സുരക്ഷാ ഗാര്‍ഡിന്റെ വെടിയേറ്റ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ അഫ്ഗാന്‍ സ്വദേശി തന്നെയായ ഹായത്തുല്ലഖാന്‍ വെടിവയ്ക്കുകയായിരുന്നു.

മുഹമ്മദ് സാക്കിയുടെ അംഗരക്ഷകനാണ് ഇയാള്‍. സംഭവത്തിന് പിന്നാലെ ഹായത്തുല്ലഖാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീവ്രവാദി ആക്രമണമാണെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും സംഭവം തീവ്രവാദി ആക്രമണമല്ലെന്ന് സൗത്ത് മേഖലാ ഡി.ഐ.ജി അസാദ്ഖാന്‍ പറഞ്ഞു.

dead-death

ഹയാത്തുല്ല ഖാന്‍ മുഹമ്മദ് സാക്കിയെ വെടിവച്ചുവെന്ന് കോണ്‍സുലേറ്റ് വക്താവ് ഹാരിസ് ഖാനും വ്യക്തമാക്കി. മറ്റുരാജ്യങ്ങളുടെ കോണ്‍സുലേറ്റുകളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലായതിനാല്‍ കോണ്‍സുലേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


English summary
Afghan diplomat shot dead inside Karachi consulate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X