അഫ്ഗാൻ ഭൂചലനം; മരിച്ചവരുടെ എണ്ണം 920 ആയി..600 ഓളം പേർക്ക് പരിക്ക്
ഇസ്ലാമാബാദ്; അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ ഉയർന്നു. ഇതുവരെ 920 പേർ കൊല്ലപ്പെട്ടുവെന്ന് അന്തരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. 600 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകൾ. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് താലിബാൻ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. കെട്ടിടത്തിനടിയിൽ കുടുങ്ങുയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹെലികോപ്റ്ററിന്റെ സഹായത്തോടെയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ
നൂറുകണക്കിന് വീടുകൾ തകർന്നതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ വിവിധ ഏജൻസികളോട് താലിബാൻ ഭരണകുടം അഭ്യർത്ഥിച്ചു.
പക്തികയിലെ ഗയാൻ, ബർമാൽ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചതായി കണ്ടെത്തിയ്ത. ഗയാനിലെ ഒരു ഗ്രാമം മുഴുവനും നശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം
കഴിഞ്ഞ 10 വർഷത്തിനിടെ, രാജ്യത്ത് ഭൂകമ്പങ്ങളിൽ 7,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിൽ പ്രതിവർഷം ശരാശരി 560 പേർ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ.












Click it and Unblock the Notifications