• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

15കാരി ഖമര്‍ ഗുല്‍ തോക്കെടുത്തത് എന്തിനെന്നറിയുമോ? ഉറ്റവരെ കൊന്ന തീവ്രവാദികളെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്താനിലെ പ്രധാന ചര്‍ച്ച ഒരു 15കാരിയെ കുറിച്ചാണ്. എകെ 47 പിടിച്ച് നില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. മാത്രമല്ല, ആഗോള മാധ്യങ്ങളിലും അവള്‍ ഇടംപിടിച്ചിരിക്കുന്നു. റഷ്യന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും നാറ്റോയുമെല്ലാം അടിപതറിയ നാട്ടില്‍ സ്വയ രക്ഷയ്ക്ക് വേണ്ടി ആയുധമെടുത്തു ഖമര്‍ ഗുല്‍ എന്ന പെണ്‍കൊടി.

അഫ്ഗാനിലെ ഘോര്‍ പ്രവിശ്യയിലെത്തിയ തീവ്രവാദി സംഘം പിതാവിനെയും മാതാവിനെയും കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയതോടെയാണ് ഖമര്‍ ഗുല്‍ തോക്കെടുത്തത്. ഇന്ന് ലോകം ഇവളെ പുകഴ്ത്തുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വിദേശ ശക്തികള്‍ പതറി...

വിദേശ ശക്തികള്‍ പതറി...

1980കളുടെ അവസാനത്തിലാണ് അഫ്ഗാന്‍ മണ്ണിലേക്ക് റഷ്യന്‍ സൈന്യം അധിനിവേശം നടത്തിയത്. ഇവരെ തുരത്തിയതോടെയ താലിബാന്‍ വന്‍ ശക്തിയായി ഉയര്‍ന്നുവന്നു. കൂടാതെ അനേകം സായുധ സജ്ജരായ ഗോത്രങ്ങളും. പിന്നീട് എത്തിയ അമേരിക്കന്‍-നാറ്റോ സൈന്യവും ഇവര്‍ക്ക് മുമ്പില്‍ പതറി പിന്‍മാറി.

കീഴ്‌പ്പെടുത്തുക പ്രയാസം

കീഴ്‌പ്പെടുത്തുക പ്രയാസം

യുദ്ധ തന്ത്രത്തില്‍ ഏറെ മുന്നിലാണ് അഫ്ഗാനികള്‍. അത്ര വേഗത്തില്‍ കീഴ്‌പ്പെടുത്തുക വളരെ പ്രയാസമെന്ന് ചരിത്രം. റഷ്യയും അമേരിക്കന്‍-നാറ്റോ സഖ്യ സേനയുമെല്ലാം പതറിയ നാട്ടിലാണ് ഇന്ന് ഒരു പെണ്‍കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. വന്‍ ശക്തികളെ വിറപ്പിച്ചവരുടെ സംഘത്തില്‍പ്പെട്ടവരെ ഓടിച്ചുകളഞ്ഞു ഖമര്‍ ഗുല്‍.

പ്രശ്‌നങ്ങളുടെ തുടക്കം

പ്രശ്‌നങ്ങളുടെ തുടക്കം

ഘോര്‍ പ്രവിശ്യയിലെ ഗര്‍വീഹ് ഗ്രാമത്തിലാണ് ഖമര്‍ ഗുല്ലും കുടുംബവും താമസിക്കുന്നത്. പിതാവ് ഗ്രാമത്തിലെ പ്രമാണിയാണ്. താലിബാന്‍കാര്‍ അടുത്തിടെ ഗ്രാമത്തിലെത്തി എല്ലാവരും നികുതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഖമര്‍ ഗുല്ലിന്റെ പിതാവ് അധികൃതര്‍ക്ക് പരാതി നല്‍കി.

ഖമര്‍ ഗുല്‍ തോക്കെടുത്തു

ഖമര്‍ ഗുല്‍ തോക്കെടുത്തു

കഴിഞ്ഞ ദിവസം 40ഓളം താലിബാന്‍കാര്‍ വീണ്ടുമെത്തി. ഖമര്‍ ഗുല്ലിന്റെ വീട്ടില്‍ കടന്ന് പിതാവിനെയും മാതാവിനെയും വധിച്ചു. ഖമര്‍ ഗുല്ലും സഹോദരനുമാണ് വീട്ടില്‍ ബാക്കിയുണ്ടായിരുന്നത്. പിതാവും മാതാവും കണ്‍മുന്നില്‍ പിടഞ്ഞ് മരിക്കുന്നത് കണ്ട പെണ്‍കുട്ടി പിതാവിന്റെ എകെ 47 കൈയ്യിലെടുത്തു പ്രയോഗിച്ചു.

cmsvideo
  Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam
  ചിത്രം വൈറല്‍

  ചിത്രം വൈറല്‍

  പിതാവിനെ വധിച്ച തീവ്രവാദിയെ കൊന്നു. കൂടെയുള്ള മറ്റൊരാളെയും വധിച്ചു. ബാക്കിയുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ സംഘം വീട്ടില്‍ നിന്ന് പുറത്തേക്കോടി. ഗ്രാമത്തിലെ മറ്റുള്ളവരും ഇവര്‍ക്കെതിരെ രംഗത്തുവന്നതോടെ സംഘം അതിവേഗം രക്ഷപ്പെട്ടു. ഖമര്‍ ഗുല്‍ എകെ 47 പിടിച്ചുനില്‍ക്കുന്ന ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ളത്.

  പ്രശംസിച്ച് സര്‍ക്കാര്‍

  പ്രശംസിച്ച് സര്‍ക്കാര്‍

  ഘോര്‍ പ്രവിശ്യാ കൗണ്‍സിലിലെ അംഗമായ ഹാമിദ് നാതിഖിയാണ് നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ചത്. ഖമര്‍ ഗുല്ലിന്റെ ചിത്രം പ്രചരിച്ചതോടെ ഒട്ടേറെ പ്രമുഖരാണ് അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുന്നത്. അഫ്ഗാന്‍ ഭരണകൂടം പെണ്‍കുട്ടിയുടെ ധീരതയെ പ്രശംസിച്ചു. യഥാര്‍ഥ നായിക ഖമര്‍ ഗുല്‍ ആണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയാന്‍ പറഞ്ഞു.

  സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തു

  സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തു

  സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി. ഖമര്‍ ഗുല്ലിന്റെയും സഹോദരന്റെയും സുരക്ഷ അവര്‍ ഏറ്റെടുത്തു. ഇവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തേക്ക് മാറ്റി. അഫ്ഗാനിലെ ഒട്ടേറെ പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഖമര്‍ ഗുല്ലിന്റെ കുടുംബത്തിന് നേരത്തെയും താലിബാന്റെ ഭീഷണിയുണ്ടായിരുന്നുവത്രെ.

  ബടാലിക് മലമുകളില്‍ ആള്‍പ്പെരുമാറ്റം!! ഇടയന്‍മാര്‍ കണ്ടു... പിന്നീട് കാര്‍ഗിലില്‍ നടന്നത് വന്‍ യുദ്ധം

  വര്‍ഷയെ ഫോണില്‍ വിളിച്ചു; പക്ഷേ... ഫിറോസ് കുന്നംപറമ്പില്‍ പോലീസിനോട് പറഞ്ഞത്...

  English summary
  Afghan girl Qamar Gul, takes AK-47 and kills Taliban attackers, Pictures Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X