കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനില്‍ സൈനിക കേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആയുധധാരികള്‍; 27 പേര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനില്‍ സൈനിക കേന്ദ്രത്തില്‍ ശക്തമായ ആക്രമണം. 27 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. എന്നാല്‍ താലിബാന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയും താലിബാനും തമ്മില്‍ അടുത്തിടെ സമാധാന കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.

k

ആക്രമണം കുറയ്ക്കുന്നതിന് പകരമായി അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള വിദേശ സൈനികര്‍ അഫ്ഗാന്‍ വിട്ടുപോകണമെന്നാണ് കഴിഞ്ഞമാസം ഒപ്പുവച്ച സമാധാന കരാറിന്റെ കാതല്‍. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും താലിബാന്‍ സമ്മതിച്ചിരുന്നു. തടുവുകാരെ മോചിപ്പിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അതുകൊണ്ടുതന്നെ അഫ്ഗാന്‍ നേതാക്കളുമായുള്ള താലിബാന്റെ സമാധാന ചര്‍ച്ച ആരംഭിച്ചിട്ടില്ല.

മോദിയുടെ 'ജനത കര്‍ഫ്യൂ' തള്ളി ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍; സമരത്തിന്റെ രീതി മാറ്റുംമോദിയുടെ 'ജനത കര്‍ഫ്യൂ' തള്ളി ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍; സമരത്തിന്റെ രീതി മാറ്റും

അതിനിടെയാണ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. തെക്കന്‍ പ്രവിശ്യയായ സാബൂളിലെ സൈനിക കേന്ദ്രത്തിലാണ് താലിബാന്റെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം തുടങ്ങിയ ആക്രമണം വെള്ളിയാഴ്ച രാവിലെ വരെ തുടര്‍ന്നുവെന്ന് പ്രവിശ്യാ സമിതി അംഗം ഹാജി അത്ാ ജാന്‍ ഹഖ് ബയാന്‍ പറഞ്ഞു. അഫ്ഗാന്‍ സൈന്യത്തിലെ 27 പേര്‍ കൊല്ലപ്പെട്ടു. ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ച ശേഷമാണ് താലിബാന്‍ അംഗങ്ങള്‍ സ്ഥലം വിട്ടത്.

സൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കിസൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കി

എന്നാല്‍ താലിബാന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. താലിബാനുമായി അടുപ്പമുള്ള ചിലര്‍ സൈനിക കേന്ദ്രത്തലുണ്ടായിരുന്നു. ഇവരുടെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്ന് സാബൂള്‍ പ്രവിശ്യാ ഗവര്‍ണര്‍ പറഞ്ഞു. അഫ്ഗാന്‍ സൈന്യത്തിലെ ഒട്ടേറെ പേര്‍ താലിബാനുമായി അടുപ്പം നിലനിര്‍ത്തുന്നുണ്ട്. സൈനിക രഹസ്യങ്ങള്‍ ഇതുവഴി താലിബാന് ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ ആത്മഹത്യ ചെയ്തു; പോലീസ് പറയുന്നത് ഇങ്ങനെമധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ ആത്മഹത്യ ചെയ്തു; പോലീസ് പറയുന്നത് ഇങ്ങനെ

എങ്ങനെയാണ് താലിബാന്‍കാര്‍ സൈനിക കേന്ദ്രത്തിലേക്ക് കടന്നത്, ആരാണ് അവരെ സഹായിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് താലിബാന്‍ തടസം നില്‍ക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് സിദ്ദീഖ് സിദ്ദീഖി പറഞ്ഞു.

സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം; കൊറോണ ഭീതി അകലട്ടെ, മോദിക്ക് നവീന്‍ പട്‌നായികിന്റെ കത്ത്സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം; കൊറോണ ഭീതി അകലട്ടെ, മോദിക്ക് നവീന്‍ പട്‌നായികിന്റെ കത്ത്

English summary
Afghan military base Attacked; 27 security personnel killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X