Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ കൊന്ന ഭീകരരെ അമ്മ വെടിവച്ച് കൊന്നു, കൊന്നത് 25താലിബാന്‍കാരെ

കാബൂള്‍: കണ്‍ മുന്നില്‍ വച്ച് തന്റെ മകനെ വെടിവച്ച് കൊന്ന താലിബാന്‍ ഭീകരരെ നേരിട്ട അമ്മയ്ക്ക് പാശ്ചാത്യ മാധ്യമങ്ങളില്‍ ധീരപരിവേഷം. റെസ ഗൗള്‍ എന്ന ഗ്രാമീണയാണ് തന്റെ മകനെ വെടിവച്ച് കൊന്ന താലിബാന്‍ ഭീകകരെ ആയുധമേന്തി നേരിട്ടത്. 25 താലിബാന്‍ ഭീകരരെയാണ് ഈ അമ്മ കൊന്നുതള്ളിയത്. അഞ്ചോളം ഭീകരര്‍ക്ക് പരിക്കേറ്റു.

അഫ്ഗാനിലെ ഫറയില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് റേസയുടെ ഇളയമകന്‍. തീവ്രവാദികളുടെ ആക്രമണം എപ്പോഴും ഉണ്ടാകുന്ന ഒരു പ്രദേശമാണ് ഫറ. ഫറയിലെ ഒരു ഗ്രാമത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്നു റേസയുടെ മകന്‍. ഇവര്‍ക്കെ നേരെ ഭീകരര്‍ ആക്രമണം നടത്തുകായിയിരുന്നു. റേസ ഉള്‍പ്പടെയുളളവര്‍ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു.

Terrorist

കണ്മുന്നില്‍ മകന്‍ നഷ്ടമായത് ആ അമ്മയയെ തളര്‍ത്തിയല്ല. അവരുെ മകളും മകളുടെ ഭര്‍ത്താവും ചേര്‍ന്ന് ഭീകരരെ ആക്രമിയ്ക്കുകയായിരുന്നു. ആയുധമേന്തിയ ആ ഗ്രാമീണ സംഘം മണിയ്ക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കൊന്നൊടുക്കിയത് 25 താലിബാന്‍ ഭീകരരെ.

അഫ്ഗാനിസ്താന്‍ ആഭ്യന്തരകാര്യ വക്താവ് സെദിഖ് സിദ്ദീഖി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാന്‍ ഉള്‍പ്പടെയുള്ളവരുടെ ആക്രമണത്തില്‍ മനം മടുത്താണ് രാജ്യത്തെ സാധാരണക്കാര്‍ പോലും അവര്‍ക്കെതിരെ ആയുധമുയര്‍ത്തുന്നതെന്നും അതിന് ഉത്തമ ഉദാഹരണമാണ് റേയുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+