കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ സമാധാനസമ്മേളനം മാറ്റിവച്ചതായി റഷ്യ; ലക്ഷ്യം അശ്‌റഫ് ഗനിയുടെ പിന്തുണ

  • By Desk
Google Oneindia Malayalam News

കാബൂള്‍: അടുത്തമാസം മോസ്‌കോയില്‍ നടക്കാനിരുന്ന അഫ്ഗാന്‍ സമാധാന സമ്മേളനം റഷ്യ മാറ്റിവച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച് അദ്ദേഹത്തെ കൂടി സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സപ്തംബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താലിബാന്‍ സമ്മതം അറിയിച്ചിരുന്നുവെങ്കിലും അമേരിക്കയും അഫ്ഗാനിസ്താനും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. 12 രാജ്യങ്ങളെയാണ് റഷ്യ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

കാമുകിയില്‍ നിന്ന് 50 ലക്ഷം ദിര്‍ഹം കടം വാങ്ങി; പക്ഷെ യുവാവ് വിവാഹം ചെയ്തത് യുവതിയുടെ സുഹൃത്തിനെ!

സമ്മേളനവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ അശ്‌റഫ് ഗനി പ്രസിഡന്റ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്തിയതായും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച്, താലിബാനുമായുള്ള ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടതായി മുതിര്‍ന്ന അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Ashraf

മോസ്‌കോ സമ്മേളനത്തെ അഫ്ഗാന്‍ പിന്തുണയ്ക്കുന്നതായും ഇക്കാര്യത്തില്‍ കുറച്ചുകൂടി വ്യക്തത വരുത്തുന്നതിന് സമ്മേളനം മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയില്‍ അറിയിച്ചു. അഫ്ഗാന്‍ മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കുറച്ചുകൂടി സമയം വേണമെന്നാണ് അഫ്ഗാന്‍ പ്രസിഡന്റിന്റെ ആവശ്യം. ഇത് അമഗീകരിച്ച റഷ്യന്‍ ഭരണകൂടം സമാധാന സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമ്മേളനത്തില്‍ അഫ്ഗാനിസ്താന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യ താലിബാന് പിന്തുണയും ആയുധങ്ങളും നല്‍കുന്നതായി ഈയിടെ അഫ്ഗാനിലെ നാറ്റോ സൈനിക തലവന്‍ കുറ്റപ്പെടുത്തിയിരുന്നു.
English summary
Russia postpones Afghanistan peace conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X